Advertisement
ആവശ്യമുള്ള സാധനങ്ങള്‍:
- നേന്ത്രപ്പഴം – 2 കിലോ
- ശർക്കര – 1 കിലോ
- പാൽ – 2 ലിറ്റർ
- നെയ്യ് – അര കപ്പ്
- തേങ്ങ – 2 കപ്പ്
- ഏലക്ക – 20 എണ്ണം
- വെള്ളം – 6 കപ്പ്
- അണ്ടിപ്പരിപ്പ് നുറുക്കിയത് – 2 സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
- നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു 6 കപ്പ് വെള്ളത്തിൽ വേവിച്ചു ഉടക്കുക ഇതിൽ ശർക്കരയും നെയ്യും ചേർത്ത് വഴറ്റുക.
- പാൽ ഒഴിച്ച് തിളപ്പിച്ച് കുറുക്കുക.
- തേങ്ങ കനം കുറച്ചു അരിഞ്ഞതും ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പും നെയ്യിൽ മൂപ്പിച്ചു പായസത്തിൽ ചേർക്കുക . ശേഷം ഇറക്കി വച്ച് ഉപയോഗിക്കാം.