Advertisement
ചേരുവകൾ:
വെളുത്തുള്ളി – 1/2 കിലോ
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – I കഷ്ണം
വേപ്പില
കടുക് – കുറച്ച്
വിനാഗിരി (നേർപ്പിച്ചത് ) – I l 2 കപ്പ്
അച്ചാറു പൊടി – 50 g
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – കുറച്ച്
ഉണ്ടാക്കുന്ന വിധം:
വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം. ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം. രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാർ. വീഡിയോ താഴെ.