ഇന്ന് നമുക്ക് ബീഫ് ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
ബീഫ് – ഒരു കിലോ
മഞ്ഞള്‍പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി – ഒരു വലിയ കഷ്ണം
കാശ്മീരി മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉള്ളി – എട്ടെണ്ണ(വലുത് , നീളത്തിലരിയുക )
പച്ചമുളക് – 12 എണ്ണം
വെളുത്തുള്ളി – എട്ട് അല്ലി
മല്ലിയില – അര കപ്പ്( ചെറുതായി അരിഞ്ഞത് )
പുതിനയില – അര കപ്പ് ( ചെറുതായി അരിഞ്ഞത് )
തക്കാളി – മൂന്ന് ( വട്ടത്തിലരിഞ്ഞത് )
തേങ്ങ – നാല് ടേബിള്‍ സ്പൂണ്‍ ( ചെറുതായി അരിഞ്ഞത് )
അണ്ടിപ്പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത് )
ബദാം – ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത് )
ഗരം മസാല – ഒരു ടേബിള്‍ സ്പൂണ്‍
തൈര് – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
റോസ് വാട്ടര്‍ – ഒരു ടേബിള്‍ സ്പൂണ്‍
കിസ്മസ് – ഒരു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് – ഒരു നരങ്ങയുടെത്
അരി – മൂന്നര കപ്പ്
കറുവാപട്ട – രണ്ട് ചെറിയ കഷ്ണം
ഏലക്ക – നാല് എണ്ണം
ഗ്രാമ്പു – നാല് എണ്ണം
നെയ്യ് – മൂന്ന് ടേബിള്‍ സ്പൂണ്‍
എണ്ണ – ആവശ്യത്തിനു
പൈനാപ്പിള്‍ – ആറ് കഷ്ണം
പാകം ചെയ്യൂന്ന രീതി
പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക . ഇറച്ചി നല്ലതുപോലെ വൃത്തിയാക്കി സാമാന്യം വലിയ കഷ്ണങ്ങള്‍ ആക്കുക. ഇതില്‍ മഞ്ഞള്‍ പൊടിയും , ഉപ്പും, മുളകുപൊടിയും ഇട്ടു കുഴച്ചു ഇരുപതു മിനിട്ട് വയ്ക്കുക . ഒരു പ്രഷര്‍ കുക്കറില്‍ ഈ ഇറച്ചി വേവിക്കുക. മൂന്ന് നാല് വിസില്‍ വരെ വെയിറ്റ് ചെയ്യുക. ഒരു പത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതില്‍ കറുവ പട്ട, ഏലക്ക, കിസ്മസ് എന്നിവ ഇട്ടു മൂപ്പിച്ചു കോരുക . ഇതില്‍ അരിയിട്ട് ചെറുതായൊന്നു ഫ്രൈ ചെയ്തതിനുശേഷം ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ഇട്ടു വേവിക്കുക. അരി വെന്തു കുഴഞ്ഞു പോകരുത്. ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് തിളക്കുമ്പോള്‍ അണ്ടിപ്പരിപ്പും, കിസ്മസ്സും ഫ്രൈ ചെയ്തു മാറ്റുക ഇതില്‍ കുറച്ചു എണ്ണ കൂടി ഒഴിച്ച് ഇതില്‍ സവാള ഇട്ടു നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യ്തു മാറ്റിവൈക്കുക ( കറുത്ത് പോകരുത് ). തിരുമ്മിയ തേങ്ങയും , അണ്ടിപ്പരിപ്പും , ബദാം വളരെ കുറച്ചു വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചതച്ചു വച്ചിരിക്കുന്ന പച്ചമുളക്,ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ തക്കാളിയിട്ട് നല്ലതുപോലെ വഴറ്റുക. തക്കാളി വെന്തു വരുമ്പോള്‍ അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും, പുതിനയിലയും ഇട്ടു നല്ലതുപോലെ ഇളക്കുക. നല്ലതുപോലെ വെന്തു കഴിയുമ്പോള്‍ അതില്‍ തൈര് ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കുക. ഇതിനുശേഷം ഇതില്‍ വറുത്തു വച്ചിരിക്കുന്ന സവാള ചേര്‍ക്കുക ( കുറച്ചു സവാള അവസാനം ബിരിയന്നിയുടെ മുകളില്‍ വിതരുന്നത്തിനായി മാറ്റി വയ്ക്കുക ). നല്ലതുപോലെ ഇളക്കി ഇതില്‍ ഗരം മസാല ചേര്‍ക്കുക . വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി കുറച്ചു ഗ്രെവിയോടുകൂടി ഇതില്‍ ചേര്‍ക്കുക. എല്ലാംകൂടി നല്ലതുപോലെ ഇളക്കുക. ഇനി ഇതില്‍ നിന്നും പകുതി മസാല മാറ്റുക. പകുതി റൈസ് മാസലക്കുമുകളില്‍ വിതറുക.ഇതിനുമുകളില്‍ കുറച്ചു നാരങ്ങനീര്, ഒരു സ്പൂണ്‍ നെയ്യ് , റോസ് വാട്ടര്‍ ,അര സ്പൂണ്‍ ഗരം മസാല എന്നിവ വിതറുക. വേണമെങ്കില്‍ കുറച്ചു പൈനാപ്പിള്‍ പീസ്കൂടി വയ്ക്കാം. ഇതിനു മുകളില്‍ ബാക്കിയുള്ള മസാല ഇട്ടു അതിനു മുകളില്‍ ബാക്കിവന്ന ചോറ് മുഴുവനും വിതറുക. വറുത്ത അണ്ടിപ്പരിപ്പ് , കിസ്മസ് , സവാള എന്നിവ വിതരിയിടുക. ഒരു സ്പൂണ്‍ നെയ്യും, നാരങ്ങ നീര് , റോസ് വാട്ടര്‍ എന്നിവ തളിക്കുക. ഒരുതവി ഉപയോഗിച്ച് നാലഞ്ച് കുഴികളിടുക. ഒരു അടപ്പുകൊണ്ട് ലീക്ക് വരാത്ത രീതിയില്‍ അടക്കുക. ചെറുതീയില്‍ ഒരു പതിനഞ്ച് – ഇരുപതു മിനിട്ട് വേവിക്കുക. ബീഫ് ബിരിയാണി റെഡി !
ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.