ലോക്ക് ഡൌൺ കാലത്തെ താരമാണ് ചക്കക്കുരു.. തീർത്തും അവഗണിക്കപ്പെട്ട ഈ മിടുക്കന്റെ ഗുണഗണങ്ങൾ ഇപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്. ലോക്കഡോൺ തീർന്നു കൊറോണ പറപറക്കുമ്പോളേക്കും ചക്കക്കുരുകൊണ്ടൊരു ജ്യൂസ് ഉണ്ടാക്കി നോക്കാം..
ചക്കക്കുരു ജ്യൂസ്
ചേരുവകൾ
ചക്കക്കുരു 15 എണ്ണം
പാൽ 2 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ഏലക്കായ ആവശ്യത്തിന്
ഐസ് ക്യൂബ്സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കക്കുരു കുക്കറിൽ വേവിച്ചെടുക്കുക .ഒരു മിക്സി ജാറിലേക്കു വേവിച്ച ചക്കക്കുരുവും കുറച്ചു പാലും പഞ്ചസാരയും ഏലക്കായയും ചേർത്ത് നന്നായി അരച്ച് എടുക്കുക .ഇതിലേക്ക് ബാക്കി പാലും ഐസ് ക്യൂബ്സും ചേർത്ത് ഒന്നുകൂടി അടിക്കുക .നമ്മുടെ ഹെൽത്തി ചക്കക്കുരു ജ്യൂസ് തയ്യാർ
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചക്കക്കുരു ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.