5 സ്പെഷ്യൽ ചപ്പാത്തികൾ Wheat പൊറോട്ട യുടെ അതെ രീതിയിൽ ചപ്പാത്തി 😋👌

Advertisement

5 സ്പെഷ്യൽ ചപ്പാത്തികൾ Wheat പൊറോട്ട യുടെ അതെ രീതിയിൽ ചപ്പാത്തി 😋👌.5 വ്യത്യസ്തമായ വളരെ മൃദുലമായ ഇതളുകളോട് കൂടിയ ചപ്പാത്തികൾ എങ്ങനെ ഉണ്ടാക്കാം..? സ്പെഷ്യൽ സോഫ്റ്റ് ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം? സാധാരണ ഉണ്ടാക്കുന്ന ചപ്പാത്തി സോഫ്റ്റ് ആയിട്ടും ഒരുപാടുനേരം എടുത്ത് വെക്കാനും പറ്റുന്ന രീതിയിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം? ഇതെല്ലാം ഇവിടെ വിശദമായി കാണിക്കുന്നു.

ആദ്യമായി നമുക്ക് സ്പെഷ്യൽ ചപ്പാത്തി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം..🤗

ഗോതമ്പുപൊടി – 3 കപ്പ്

ഉപ്പ് – പാകത്തിന്

നെയ്യ് – 1 ടീസ്പൂൺ

ചൂടുവെള്ളം

കുറച്ചു വീതം ഒഴിച്ചു കൊടുത്തു നന്നായി കുഴയ്ക്കുക.. നല്ലോണം മിക്സ് ആയി ഒന്നു കുഴഞ്ഞു വന്നാൽ പശുവിൻനെയ്യ് ചേർത്ത് നന്നായി കുഴയ്ക്കുക.നന്നായി സോഫ്റ്റ് ആവണം.. ശേഷം ഒരു അര മണിക്കൂർ മൂടിവെക്കുക.. അതിനുശേഷം ഒന്നു കൂടി കുഴച്ച് നമുക്ക് ഉണ്ടകൾ ആക്കി, പരത്താം. ആദ്യം നമുക്ക് സ്ക്വയർ ഷേപ്പ്, ശേഷം ട്രയാങ്കിൾ ഷേപ്പ്, റൗണ്ട് ഇതോടുകൂടി ഷേപ്പ്, വീറ്റ് പൊറോട്ട ഷേപ്പ്, സാധാ ഉണ്ടാക്കുന്ന നോർമൽ ഷേപ്പ്.. അങ്ങനെയെല്ലാം പരത്തി എടുക്കാം.. ഇത് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്… ഓരോ ചപ്പാത്തിയും ചുട്ടെടുക്കുക.ഇനി നമുക്ക് സാധാ ചപ്പാത്തി സോഫ്റ്റായിട്ട്, ഏറെനേരം മൃദുലമായി ഇരിക്കുന്ന രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

ഗോതമ്പുപൊടി – 2 കപ്പ്‌

ഉപ്പ്

ചൂടുവെള്ളം – 1കപ്പ്‌

എല്ലാം ചേർത്ത് നന്നായി കുഴയ്ക്കുക… കുറച്ചുനേരം മൂടി വെക്കാംഇനി ഉണ്ടകൾ ആക്കി പരത്തി എടുക്കാം.. ഓരോന്ന് പരത്തുമ്പോൾ ബാക്കിയുള്ളവരെമൂടിവെച്ച് ഡ്രൈ ആകാതെ നോക്കണം..നമുക്ക് ഓരോന്നായി ചുട്ടെടുക്കാം.. നല്ല ഇതൾ ഓട് കൂടിയ ചപ്പാത്തി റെഡിയാക്കാം.. ഇത് ഒരു ചൂടു പാത്രത്തിലിട്ട് വെക്കുക… ചൂടു പാത്രം ഇല്ലെങ്കിൽ, സാധാ എയർ ടൈറ്റ് പാത്രത്തിൽ ആക്കി ഒരു കോട്ടൺ തുണി കൊണ്ട് മൂടി വെക്കുക.. ഇങ്ങനെ വെച്ചാൽ, ചപ്പാത്തി ഒരുപാട് നേരം മൃദുലമായി ഇരിക്കുന്നതാണ് ☺👌

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിJiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.