Advertisement
ആവശ്യമുള്ള സാധനങ്ങള്‍:
- ചിക്കന്‍ – അര കിലോ
- എണ്ണ – 75 മില്ലി
- സവാള – 150 gm
- തക്കാളി – 100 gm
- കറുകപ്പട്ട – 2 gm
- ഗ്രാമ്പു – 2 gm
- ഏലക്ക – 2 gm
- ജീരകം – 5 gm
- കറിവേപ്പില – 2 gm
- മഞ്ഞള്‍പൊടി – 2 gm
- ഉപ്പ് – ആവശ്യത്തിനു
- കൊത്തമല്ലി ഇല (coriander leaves) – 25 gm
പേസ്റ്റ് ഉണ്ടാക്കാന്‍:
- സവാള – 100 gm
- ഇഞ്ചി – 50 gm
- വെളുത്തുള്ളി – 50 gm
- പെരുംജീരകം – 50 gm
- ജീരകം – 20 gm
- കുരുമുളക് – 25 gm
- ചുവന്ന മുളക് – 10 gm
- തേങ്ങ വറുത്തു എടുത്തത്- 100 gm
പാകം ചെയ്യുന്ന വിധം:
- പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകള്‍ അരക്കുക
- ചിക്കന്‍ കഷണങ്ങളാക്കി അതില്‍ പേസ്റ്റ് പുരട്ടുക
- തക്കാളിയും മല്ലിയിലയും സവാളയും അരിയുക
- എണ്ണ ചൂടാക്കി അതില്‍ കറുകപ്പട്ട, ഏലക്ക , ഗ്രാമ്പു, ജീരകം എന്നിവ ഇട്ടു ഇളക്കുക
- അതിലേക്കി സവാളയും കറിവേപ്പിലയും ചേര്‍ക്കുക, സവാള ഗോള്‍ഡന്‍ കളര്‍ ആകുന്ന വരെ ഇളക്കുക
- അതിലേക്കു തക്കാളി ചേര്‍ത്ത് 5 മിനിറ്റ് ഇളക്കുക
- പുരട്ടി വച്ച ചിക്കന്‍ കഷണങ്ങളും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. ഏകദേശം 10 മിനിറ്റോളം ഇളക്കുക. ഇടയ്ക്കിടെ ആവശ്യത്തിനുള്ള വെള്ളം ചേര്‍ക്കുക
- ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. രുചിയനുസരിച്ചു കൂടുതല്‍ മുളകുപൊടിയോ കുരുമുളകോ ചേര്‍ക്കാം
- തയ്യാറായതിനു ശേഷം മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം