തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഈ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ കുരുമുളക് പൊടി , മുളക് പൊടി,മല്ലിപൊടി ഇതൊന്നും ഉപയോഗിക്കില്ല …ഇതില്‍ എരിവിനായി ഉപയോഗിക്കുന്നത് വറ്റല്‍ മുളക് അരച്ച് എടുത്തതാണ് …അതുപോലെ ഇഞ്ചി, വെളുത്തുള്ളി ഒന്നും അരിഞ്ഞു എടുക്കാതെ ചതച്ചു എടുക്കണം ..നമുക്ക് നോക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ ചിക്കന്‍ ഫ്രൈയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന്.

ചിക്കന്‍ – ഒരു കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
വറ്റല്‍ മുളക് – ഇരുപത്തഞ്ചു എണ്ണം ( നല്ലപോലെ മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കി എടുക്കുക )
ഇഞ്ചി – ഒരു വലിയ കഷണം ചതച്ചത്
വെളുത്തുള്ളി ചതച്ചത് – രണ്ടു തുടം ( ഇത് ഇരുപത്തഞ്ചു അല്ലിയോളം ഉണ്ടാകും )
ഗരം മസാല – കറുവാപട്ട ഒരു വലിയ കഷണം , ഗ്രാമ്പൂ പത്തെണ്ണം , ഏലയ്ക്കാ പതിനഞ്ചെണ്ണം, ജാതിക്ക പകുതി, തക്കോലം ഒരെണ്ണം ഇതെല്ലാം കൂടി ഒന്ന് ചൂടാക്കി പൊടിച്ചു എടുക്കുക )
കട്ടിയുള്ള തൈര് – അര കപ്പ് ( ഒട്ടും പുളിയില്ലാത്ത നല്ല കട്ടിയുള്ള തൈര് വേണം )
ഉപ്പു – ആവശ്യത്തിനു
മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍
മുട്ട – രണ്ടെണ്ണം നന്നായി അടിച്ചു എടുത്തത്‌

ഇനി ചിക്കന്‍ കഷണങ്ങളും ബാക്കി ചേരുവകളും എല്ലാം കൂടി കൈകൊണ്ടു നന്നായി മിക്സ് ചെയ്തു എടുക്കണം …ചിക്കന്‍ കഷണങ്ങളില്‍ മസാല എല്ലാം നല്ലപോലെ തേച്ചു പിടിപ്പിക്കുക…അഞ്ചു മിനിറ്റ് നേരം എങ്കിലും ഇതൊന്നു തിരുമ്മി മിക്സ് ആക്കണം എന്നാലെ ചിക്കന്‍ സോഫ്റ്റ്‌ ആകുകയുള്ളൂ..അതിനു ശേഷം ഇത് മൂടി ഫ്രിഡ്ജില്‍ വയ്ക്കണം രണ്ടു മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ ഇരിക്കട്ടെ ..രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തു എടുത്തു തണുപ്പ് മാറാനായി വയ്ക്കണം ..നന്നായി തണുപ്പ് മാറിയാല്‍ ..ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നിറയെ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ ചിക്കന്‍ കുറേശെ ആയിട്ട് ഇട്ടു വറുത്തു എടുക്കുക..നല്ല ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ വറുക്കണം ( തീ കുറച്ചു വച്ച് വേണം വറുത്തു എടുക്കാന്‍ ) സ്വദിഷ്ട്ടമായ തട്ടുകട ചിക്കന്‍ ഫ്രൈ റെഡി !

ഈ റെസിപ്പി നിങ്ങള്‍ ഉണ്ടാക്കി നോക്കണം ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം