മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന രുചിയുള്ള ഒരു നാലുമണി വിഭവമാണ് അവല്‍ വിളയിച്ചത്. കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടിലെത്തുമ്പോള്‍ അമ്മ തയ്യാറാക്കി വെയ്ക്കുന്ന അവല്‍ വിളയിച്ചതിന്‍റെയും ശര്‍ക്കര കാപ്പിയുടെയും ആ രുചി ഒരിക്കലും മറക്കാനാവില്ല.
അവല്‍ വിളയിച്ചത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.ഉണ്ടാക്കുന്ന വിധം നമുക്ക് നോക്കാം അല്ലെ
ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ്സ് ചെയൂ സമ്മാനം കരസ്തമാകൂ
ആവശ്യമായവ :
അവല്‍ – 250 ഗ്രാം
ശര്‍ക്കര – 250 ഗ്രാം
തേങ്ങ ചുരണ്ടിയത് – ഏകദേശം 2 കപ്പ്
തേങ്ങക്കൊത്ത് – കാല്‍ കപ്പ് .
കറുത്ത എള്ള് – രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി – 1 ടീസ്പൂണ്‍
പൊട്ടു കടല – അര കപ്പ്
വെള്ളം- ആവശ്യത്തിന്
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം :
ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത് ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക.
ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി അരിച്ച് കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുക.. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .
ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേര്ത്ത് നല്ലതുപോലെ ഇളക്കുക.
വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്തു ഇളക്കുക.
അവല്‍ വിളയിച്ചത് തയ്യാര്‍ .
ടിപ്സ് :
എല്ലാ ചേരുവകളും ചേര്‍ത്തതിന് ശേഷം അവല്‍ തീയില്‍ വെക്കരുത്. അവല്‍ കട്ടിയായിപ്പോകും.
തേങ്ങാ ചുരണ്ടിയത് ശര്‍ക്കരയില്‍ ചേര്‍ത്തിളക്കുമ്പോള്‍ വേണമെങ്കില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കാവുന്നതാണ്
അവല്‍ ചൂടാറിയതിന് ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാവുന്നതാണ്