ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് രണ്ടു തരം മീന്‍ കറി ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന റെസിപ്പികള്‍ ആണ്.

കുട്ടനാടന്‍ മീന്‍ കറി
====================

ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ – അര കിലോ,
പച്ചമുളക് – ആറ് എണ്ണം,
ഇഞ്ചി – ഒരു വലിയ കഷ്ണം,
സവാള – ഒന്ന്
ചെറിയ ഉള്ളി – 12 എണ്ണം,
വേപ്പില – ഒരു കതിര്‍,
വെളുത്തുള്ളി – ഒന്ന്
ഉലുവ – അര ടീസ്പൂണ്‍,
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലിപൊടി – ഒരു സ്പൂണ്‍,
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍,
തക്കാളി – ഒന്ന്
കുടംപുളി – ഒരു കഷ്ണം,
വെള്ളം – ആവശ്യത്തിന്,
ഉപ്പ് -ആവശ്യത്തിന്
കട്ടിയുള്ള തേങ്ങ പാല്‍ -ഒരു കപ്പ്
വെളിച്ചെണ്ണ -അഞ്ചു ടീസ്പൂണ്‍

പച്ചമുളക് ,ഇഞ്ചി , വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ ചത്ത്‌ എടുക്കുക..
മീന്‍ ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക..ശേഷം ചതച്ചു വച്ചിരിക്കുന്നവ ഇട്ടു മൂപ്പിക്കുക.. നല്ലപോലെ മൂത്ത് പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് മുളക്പൊടി,മല്ലിപൊടി,മഞ്ഞള്‍പൊടി, ചേര്‍ത്ത് മൂപ്പിക്കുക, ശേഷം തക്കാളി അരിഞ്ഞത് ചേര്‍ക്കുക വേപ്പില ചേര്‍ക്കുക ,തക്കാളി വഴന്നു കഴിയുമ്പോള്‍ കുടം പുളി ഇട്ടു ആവശ്യത്തിനു വെള്ളം, ഉപ്പു ചേര്‍ക്കുക, ഇളക്കി മൂടിവച്ച് തിളച്ചു കഴിയുമ്പോള്‍ മീന്‍കഷണങ്ങള്‍ ചേര്‍ക്കുക..മീന്‍ വെന്തു വെള്ളം വറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ചാറു കുറുകി വരുമ്പോള്‍ ഇറക്കാം ..വേണമെങ്കില്‍ കുറച്ചു ഉള്ളി അരിഞ്ഞു മൂപ്പിച്ചു ഒഴിക്കാം

അമൂര്‍ തലക്കറി
================

അമൂറിന്‍റെ തല – ഒരെണ്ണം,
ചെറിയുള്ളി -250 ഗ്രാം
വെള്ളുള്ളി – പത്തു അല്ലി,
ഇഞ്ചി – ഒരു കഷണം (മീഡിയം)
പച്ച മുളക് – എട്ട് എണ്ണം,
തക്കാളി – ഒന്ന്,
കുരുമുളക് പൊടി – ഒന്നര ടീസ്പൂണ്‍,
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
ഗരം മസാല പൊടി -ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
ആദ്യം ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉലുവ ഇട്ടു പൊട്ടിക്കുക. ഒരു തണ്ട് കറിവേപ്പില ഇട്ടു ഇളക്കുക. എന്നിട്ട് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ചതച്ച് എണ്ണയില്‍ നന്നായി ഇളക്കുക. നന്നായി ഇളക്കി കഴിഞ്ഞാല്‍ അതിലേക്കു കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി എന്നിവ ഇട്ടു നന്നായ് വഴറ്റുക. മസാലകള്‍ മൂത്തതിന്‍റെ മണം വരുമ്പോള്‍, ഇതിലേക്കു തക്കാളി അരിഞ്ഞു ഇട്ടു കൊടുക്കുക. എല്ലാം ഒരു മിക്സ് ആവുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തിളയ്ക്കുന്ന അരപ്പിലേക്ക് അമൂര്‍ കട്ട് ചെയ്തു വച്ചിരിക്കുന്നത് ഇടുക. ഒരു മീഡിയം തീയില്‍ കറി തിളപ്പിക്കുക.. കറി ആവിശ്യത്തിന് വറ്റുമ്പോള്‍, അതിനു മുകളില്‍ ഒരു തണ്ട് കറിവേപ്പിലയും രണ്ടു പച്ച മുളകും കീറി ഇടുക.

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പച്ച മാങ്ങാ പാല്‍ക്കറി