രസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…..അതേ എളുപ്പത്തില്‍ തന്നെ ഞാന്‍ ഇത് എഴുതുന്നു….
INGREDIENTS
Ginger – a large piece crushed /വലിയ കഷണം ഇഞ്ചി
Garlic – 7 cloves ,crushed/ഏഴ് അല്ലി വെളുത്തുള്ളി ചതച്ചു എടുത്തതു
Tomatoes – 3 medium,cut into cubes /മൂന്നു ഇടത്തരം തക്കാളി ചതുരത്തില്‍ മുറിച്ചത്
Tamarind- a gooseberry sized/നെല്ലിക്ക വലുപ്പത്തില്‍ വാളന്‍ പുളി
Coriander leaves- a few,chopped/മല്ലിയില ഇലയും തണ്ടും ചെറുതായി നുറുക്കിയത്
Coconut oil- 2 table spoon/ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ
Fenugreek seeds – ½ teaspoon/അര ടീസ്പൂണ്‍ ഉലുവാ
Mustard seeds -1/2 teaspoon/അര ടീസ്പൂണ്‍ കടുക്
Cumin seeds – a pinch/ഒരു നുള്ള് ജീരകം
Dry red chillies – 4 Nos/നാല് ഉണക്ക മുളക്
Kashmeeri Chilli Powder – 1 teaspoon/ഒരു ടീസ്പൂണ്‍ കാശ്മീരി മുളക് പൊടി
Coriander powder – 1 teaspoon/ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി
Pepper powder or pepper corns – ½ teaspoon/അര ടീസ്പൂണ്‍ കുരുമുളക് പൊടി
Turmeric powder- a pinch/ഒരു നുള്ള് മഞ്ഞള്‍പ്പൊടി
HOW TO PREPARE
Soak tamarind in half cup of warm water and extract the tamarind juice.
Heat oil in a pan,splutter mustard seeds.Add fenugreek seeds ,cumin seeds ,dry red chilies and curry leaves.Add in ginger ,garlic and saute well until raw smell goes.Bring the flame to low.
Add in chilly powder,coriander powder,turmeric powder,pepper powder and saute well .
Add tomato,coriander leaves and sauté for two minutes,Do not sauté tomatoes for a long time as we don’t want it to be mushy. Add tamarind extract now and mix well.Add around 3 glasses of water.Bring to boil adding enough salt as well.Add asafoetida powder, few coriander leaves and turn off the flame .
Kerala rasam is ready .Serve with rice.
ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു എടുത്തു വയ്ക്കുക. തക്കാളി ചതുരത്തില്‍ മുറിച്ചു വയ്ക്കുക. വലുപ്പത്തില്‍ വാളന്‍ പുളി കുറച്ചു വെള്ളത്തില്‍ പിഴിഞ്ഞ് ചാറു എടുത്തു വയ്ക്കുക.
കുറച്ചു മല്ലിയില ഇലയും തണ്ടും ചേര്‍ത്ത് ചെറുതായി നുറുക്കി വയ്ക്കുക.
ഇനി ഒരു ചീനച്ചട്ടിയില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവാ മൂപ്പിച്ച ശേഷം കടുക് ,ഒരു കതിര്‍പ്പ് കറി വേപ്പില , ജീരകം , ഉണക്ക മുളക് എന്നിവ താളിയ്ക്കുക.അതിനു ശേഷം ഇഞ്ചി`യും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറച്ചു വെയ്ക്കുക.
ഇനി ആണ് പൊടികള്‍ ചേര്‍ക്കേണ്ടത്. കാശ്മീരി മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞള്‍പ്പൊടി , കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.ഇതിലേക്ക് തക്കാളി യും മല്ലിയിലയും ചേര്‍ക്കുക.രസത്തിനു തക്കാളി വെന്തു അലുത്തു പോകണ്ട കാര്യമില്ല ,തക്കാളി അങ്ങനെ തന്നെ വേണം ,എന്നാല്‍ ഒന്ന് വാടുകയും ചെയ്യണം.ഇനി പുളിപിഴിഞ്ഞ വെള്ളം ചേര്‍ക്കണം,ഇവിടെ വെള്ളം ചേര്‍ക്കുമ്പോള്‍ പിശുക്കരുത്,ഏകദേശം മൂന്നു ഗ്ലാസ് വെള്ളം ചേര്‍ക്കണം ,പാകത്തിന് ഉപ്പു കൂടി ചേര്‍ക്കാന്‍ മറക്കരുത്.രസം നല്ല പോലെ തിളച്ചു കഴിഞ്ഞാല്‍ അര ടീസ്പൂണ്‍ കായപ്പൊടി , കുറച്ചു മല്ലിയില നുറുക്കിയത് എന്നിവ കൂടി തൂകി ഒന്നിളക്കി വാങ്ങി വയ്ക്കാവുന്നതാണ്.
Tips:
It is better to add crushed pepper than powder.
When you crush ginger and garlic,crush pepper corns too
You can alter the amount of spice and ,tamarind ,according on individual taste
നോട്ട്സ് :
കുരുമുളകു പൊടിയേക്കാള്‍ രുചി കുരുമുളകു ചതച്ചു ചേര്‍ക്കുന്നതിനു ആണ് . ഇഞ്ചിയും വെളുത്തുള്ളിയും ചതയ്ക്കുമ്പോള്‍ കുരുമുളകും ചതച്ചു ചേര്‍ക്കാം…കുരു മുളകിന്റെ എരിവു അല്പം മുന്നിട്ടു നില്‍ക്കുന്നത് നല്ലതാണ് .പുളിയും എരിവും ഓരോരുത്തരുടെ രുചി അനുസരിച്ച് ചേര്‍ക്കാവുന്നതാണ്.പുളി രുചി കൂടുതല്‍ വേണ്ടവര്‍ക്ക് ഒരു ചെറു നാരങ്ങ വലുപ്പത്തില്‍ പുളി ചേര്‍ക്കാവുന്നതാണ്