മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

Advertisement

നമുക്കിന്നു മട്ടന്‍ ബിരിയാണി ഉണ്ടാക്കാം..വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് ..എല്ലാവര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ് ഇത്…നമുക്ക് നോക്കാം എങ്ങിനെയാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എന്ന്..അതിനാവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി-അരക്കിലോ
എണ്ണ- പാകത്തിന്
സവാള- ഒരുകിലോ
പച്ചമുളക്-20 അരിഞ്ഞത്
ഇഞ്ചി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍
തക്കാളി-നാല്, നീളത്തില്‍ അരിഞ്ഞത്
മല്ലിയില, പുതിനയില-രണ്ടേകാല്‍ കപ്പ്
ഉപ്പ്- പാകത്തിന്
ഗരംമസാലപ്പൊടി- ഒരു വലിയ സ്പൂണ്‍
ചെറുനാരങ്ങനീര്- രണ്ടു നാരങ്ങയുടേത്
തേങ്ങ അരച്ചത്-കാല്‍ കപ്പ്
നെയ്യ്-100 ഗ്രാം

ആദ്യം തന്നെ മട്ടന്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം.
ബിരിയാണി അരി കഴുകി കുതിര്‍ത്തു എടുത്തിട്ട് ഒരു കഷണം കറുവാപട്ട, അഞ്ചെട്ടു ഗ്രാമ്പൂ, മൂന്നു ഏലക്കായ, അര ടിസ്പൂണ്‍ കുരുമുളക്, ഒരു തക്കോലം ,എന്നിവ ഇട്ടു വെള്ളം തിളപ്പിച്ച്‌ അതില്‍ അരിയിട്ട്മു ക്കാല്‍ വേവ് ആകുമ്പോള്‍ കോരി വയ്ക്കുക ( അരിയ്ക്ക് എല്ലാം എടുക്കേണ്ടത് ഒരു ഗ്ലാസ് അറിയാനെങ്കില്‍ രണ്ടു ഗ്ലാസ് വെള്ളം എന്നാ കണക്കില്‍ ആണ് അരിയുടെ ഇരട്ടി വെള്ളം )

ഇനി സവാള ഒരു കിലോ നീളത്തില്‍ കനം കുറച്ചു അരിഞ്ഞു കുറച്ചു എടുത്തു നെയ്യില്‍ വറുത്തു മാറ്റി വയ്ക്കണം
അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി ബാക്കി സവാള ഇട്ടു വഴറ്റുക ..ഒരു നുള്ള് ഉപ്പു ചേര്‍ത്ത് കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും..അതിനുശേഷം ഇഞ്ചി , പച്ചമുളക് ഇതുകൂടി ചേര്‍ത്ത് വഴറ്റുക ..ഇനി ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം ഇതിലേയ്ക്ക് പകുതി വീതം പുതിന ഇലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി മട്ടന്‍ കഷണങ്ങള്‍ ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും ലേശം വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക. നാന്നായി വെന്തു കഴിയുമ്പോള്‍ കാല്‍കപ്പ് തേങ്ങ അരച്ചത്‌ ചേര്‍ക്കണം ,കൂടെ നാരങ്ങാ നീരും ,ഗരം മാസല പൊടിയും ചേര്‍ത്ത് ഇളക്കുക.
ഇത് തിളയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് മുക്കാല്‍ വേവില്‍ കോരിവച്ച ചോറ് ചേര്‍ക്കുക…മീതെ നെയ്യ് ഒഴിച്ചശേഷം നന്നായി മൂടി വയ്ക്കുക വായു കടക്കാതെ മൈദാ വച്ച് അടപ്പ് സീല്‍ ചെയ്യാം ചെറു തീയില്‍ ദം ചെയ്യാം ..പതിനഞ്ചു മിനിട്ടിനു ശേഷം വാങ്ങാം.. മട്ടന്‍ ബിരിയാണി റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍