മസാലദോശ

Advertisement

മസാലദോശക്ക് വേണ്ടത് സാദാ ദോശയും മസാലയും ആണ്..

ആദ്യം ദോശ ഉണ്ടാക്കുന്നതിനു എന്തൊക്കെ വേണമെന്ന് നോക്കാം..

പച്ചരി – 3 കപ്പ്

പുഴുങ്ങലരി – 2 കപ്പ്.

ഉഴുന്ന് – 3/4 അല്ലെങ്കില്‍ 1/2 കപ്പ്

ഉലുവ – 2 ടീസ്പൂണ്‍.

ഉപ്പ്

ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക.

നല്ല മിനുസമായി അരച്ചെടുക്കുക. വെണ്ണപോലെ. ഒട്ടും വെള്ളം അധികമാവരുത്.

ഉപ്പ് അരയ്ക്കുമ്പോള്‍ത്തന്നെ ചേര്‍ക്കുക. പിന്നെ ഉണ്ടാക്കുമ്പോള്‍ ഒന്നുകൂടെ പാകം നോക്കിയാല്‍ മതി.

പുഴുങ്ങലരി വേണമെങ്കില്‍ വേറെ ആയിട്ട് വെള്ളത്തില്‍ ഇട്ട് വേറേത്തന്നെ അരച്ചെടുക്കാം.

എന്തായാലും നല്ല മിനുസമായി അരയണം.

ഇനി വേണ്ടത് മസാലയാണ്..

അതിനു ഉരുളക്കിഴങ്ങ് 3-4 എണ്ണം പുഴുങ്ങി തൊലികളയുക. മുറിയ്ക്കുക.

ഗ്രീന്‍ പീസ് ഒരു കപ്പ് തലേന്ന് വെള്ളത്തിലിട്ട് വെച്ചത് വേവിച്ചെടുക്കുക.

ഉരുളക്കിഴങ്ങും പീസും കുക്കറില്‍ വേറെ വേറെ വേവിച്ചാല്‍ മതി.

വേറെ വേറെ നിക്കണമെങ്കില്‍ അധികം വേവിക്കേണ്ട. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നന്നായി വെന്തതാണിഷ്ടമെങ്കില്‍ നന്നായി വേവിക്കുക.

സവാള രണ്ടെണ്ണം തോലു കളഞ്ഞ് നടുവെ മുറിച്ച്, നീളത്തില്‍ നേര്‍മ്മയായി ചീന്തുക.

പച്ചമുളക് ഒന്നോ രണ്ടോ എടുത്ത് ചെറുതായി വട്ടത്തില്‍ അരിയുകയോ നീളത്തില്‍ ചീന്തുകയോ ചെയ്യുക.

പാത്രം, ഫ്രൈയിംഗ് പാന്‍, ചീനച്ചട്ടി, ഏതെങ്കിലുമൊന്ന് ചൂടാക്കി, വെളിച്ചെണ്ണ അല്ലെങ്കില്‍, പാചകയെണ്ണ ഒഴിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.

സവാള വേവുന്നതുവരെ. മഞ്ഞളും, ബാക്കി കഷണങ്ങള്‍ക്കു കൂടെ ആവശ്യമായ ഉപ്പും ചേര്‍ക്കുക.

പിന്നേം അല്പം വഴറ്റുക. ഗ്രീന്‍പീസും, ഉരുളക്കിഴങ്ങ് വേവിച്ച് മുറിച്ചതും, ചേര്‍ക്കുക.

ഏതെങ്കിലും വെജിറ്റബിള്‍ മസാലപൌഡര്‍ ചേര്‍ക്കുക. മുളകുപൊടി മാത്രമേ ഉള്ളൂവെങ്കില്‍ അതു ചേര്‍ക്കുക. അല്പം മതി. ഞാന്‍ മുളകും, മല്ലിയും, ഉലുവയും, കായവും ഒന്നിച്ച് പൊടിച്ചതാണ് ചേര്‍ക്കാറ്.

വാങ്ങിവെക്കുക. മസാല റെഡി.

ഇനി ദോശക്കല്ല് ( ദോശച്ചട്ടി ) അടുപ്പത്ത് വെച്ച് മാ

വൊഴിച്ച് പരത്തുക.

dosha

വേവുന്നതുവരെ കാക്കുക.

dosha

dosha

എണ്ണ പുരട്ടി മറിച്ചിടുക.

dosha

അതിനുശേഷം വീണ്ടും തിരിച്ചിട്ട്, അല്‍പ്പം മസാലക്കറി എടുത്ത്, നടുവിലോ
ഒരു സൈഡിലോ വച്ച് നിരത്തുക.

dosha

ദോശ മടക്കുക.

dosha

മസാലദോശ റെഡി.

dosha

ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കുക.

ദോശ, മാവൊഴിച്ച് പരത്തി വെന്തുകഴിഞ്ഞാല്‍പ്പിന്നെ, തീ ഏറ്റവും കുറവില്‍ ആയിരിക്കേണം. മറിച്ചിടുമ്പോള്‍ പോലും.

ഗ്രീന്‍പീസ് ഇടുന്നില്ലെങ്കിലും കുഴപ്പമില്ല. വെറും ഉരുളക്കിഴങ്ങ്, സവാള മതി. പിന്നെ
കാരറ്റോ, നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള മറ്റുവസ്തുക്കളോ ഇട്ടാലും പ്രശ്നവുമില്ല.