കൂൺ മസാല ഒരു വ്യത്യസ്ത രുചിയിൽ

Advertisement

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ

വെളിച്ചെണ്ണ 3 tbsp

പട്ട ചെറിയ കഷ്ണം

ഏലക്കായ 2 എണ്ണം

ചെറിയ ജീരകം മുക്കാൽ tsp

സവാള 1 ചെറുതായി അരിഞ്ഞത്

തക്കാളി ജ്യൂസ്

പച്ചമുളക് 2 എണ്ണം

കുരുമുളക് പൊടി 1 tsp

മല്ലിപൊടി ഒന്നര tbsp

മഞ്ഞൾപൊടി മുക്കാൽ tsp

കൂൺ 200 ഗ്രാം

ഉപ്പ്

വെള്ളം 2 കപ്പ്

ഗരം മസാല കാൽ tsp

തേങ്ങാപാൽ മുക്കാൽ കപ്പ്

ഇഞ്ചി കാൽ കപ്പ്

വെളുത്തുള്ളി കാൽ കപ്പ്

കറി വേപ്പില

മല്ലിയില

തയ്യാറാക്കുന്ന വിധം

ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം പട്ട, ഏലക്കായ, ചെറിയ ജീരകം ഇവ ചേർത്ത് വഴറ്റിയെടുക്കാം.

ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഇവ ചേർത്ത് വഴറ്റുക.സവാള, ഉപ്പ് ചേർത്ത് വഴറ്റിയ ശേഷം തക്കാളി ജ്യൂസ് ചേർത്ത് വഴറ്റിയെടുക്കാം.

പൊടികൾ ചേർത്ത് വഴറ്റിയ ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക.

കൂൺ ചേർത്ത് വേവിച്ചു തേങ്ങാപാൽ, കറി വേപ്പില, മല്ലിയില ഇവ ചേർത്ത് ചൂടാക്കിയ ശേഷം വിളമ്പാം. ഇപ്പോൾ നമ്മുടെ കൂൺ മസാല തയ്യാറായിട്ടുണ്ട്. ഇനി വീഡിയോ കാണുക