കുഞ്ഞിപ്പത്തില്

Advertisement

നാദാപുരത്ത് കാരുടെ സ്പെഷ്യൽ തന്നെ ആയിക്കോട്ടെ അല്ലേ കുഞ്ഞിപ്പത്തിൽ ആണ്  ഐറ്റെംസ് റംസാനിൽ ഒക്കെ സുലഭമായി ഉണ്ടാക്കുന്ന ഐറ്റെംസ് ആണ് കേട്ടോ 😀 ചിക്കൻ ബീഫ് എന്നിവ ഇട്ട് ഉണ്ടാക്കിയാൽ best ആണ് ഞമ്മ ഇവിടെ ചിക്കൻ ഇട്ടത് ആണ് കേട്ടോ 😀

 

കുഞ്ഞിപ്പത്തില്

ചിക്കൻ- അര കിലോ
സവാള – 2 എണ്ണം
തക്കാളി – 1
ഇഞ്ചി – വലിയകഷണം
പച്ചമുളക് – 2
വെളുത്തുള്ളി – 8 അല്ലി
മഞ്ഞള് പൊടി – അര ടീസ്പൂണ്
മുളക് പൊടി – ഒരു ടീസ്പൂണ്
ഗരം മസാല – ഒരു ടീസ്പൂണ്
കുരുമുളക് പൊടി – ഒരു ടേബിള് സ്പൂണ് തേങ്ങ – ഒന്നര കപ്പ്
ചെറിയ ഉള്ളി – രണ്ടെണ്ണം
കറിവേപ്പില എണ്ണ ഉപ്പു
ഉണ്ടാക്കുന്ന വിധം
FB_IMG_1472114895418

1 .പുഴുങ്ങലരി ചൂട് വെള്ളത്തില് കുതിര്ത്തു വെക്കുക (കുറഞ്ഞത് രണ്ടു മണിക്കൂര് )

2 .കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ചേര്ത്ത് മിക്സിയിലോ ഗ്രൈണ്ടാരിലോ നന്നായി അരച്ചെടുക്കുക

3 . അതില് നിന്നും ചെറിയ ഉരുളകള് എടുത്ത് അര സെന്റമീറ്റര് വ്യാസത്തില് ഇടതു കയ്യില് വെച്ച് ഉരുട്ടി വലത്തെകയ്യുടെ ചൂണ്ടുവിരല് കൊണ്ട് അമര്ത്തി ( ബട്ടണ് രൂപത്തില് )പരത്തി എടുക്കുക

4 .ഇങ്ങനെ പരതിയെടുത്ത കുഞ്ഞിപ്പതിലുകള് ആവിയില് വേവിച്ചെടുക്കുക

(അരിക്ക് പകരം അരിപ്പൊടി കുഴച്ചും ഇതുണ്ടാക്കം )

5 .ഒരു പാത്രത്തില് എണ്ണ ഒഴിച്ച് നീളത്തിലരിഞ്ഞ സവാള ചേര്ത്ത് വഴറ്റുക .
FB_IMG_1472114912318

6 .നിറം മാറി തുടങ്ങുമ്പോള് ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക്,.എന്നിവ ചതച്ചു ചേര്ക്കുക .

7 .ഇതിലേക് തക്കാളി ചേര്ത്ത് നന്നായി വഴറ്റി മഞ്ഞള് ,മുളക്,ഗരം മസാല ,കുരുമുളക് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്ത്ത് ഇളക്കുക .

8 .ഇതിലേക് ഒരു കപ്പ് വെള്ളം ഒഴിച് ചെറുതായി മുറിച്ചു വൃത്തിയാക്കിയ ചിക്കനും ചേര്ത്ത് അല്പസമയം അടച്ചു വെച്ച് വേവിക്കുക .

9 .ഒരു ജ്യൂസ് മിക്സിയില് തേങ്ങയും ചെരിയുള്ളിയും അര ടീസ്പൂണ് മഞ്ഞള് പൊടിയും ചേര്ത്ത് ചമ്മന്തി പരുവത്തില് അരചെടുത്ത് ചിക്കന് മിക്സില് ചേര്ക്കുക .

10 .തിളച്ചു തുടങ്ങുമ്പോള് വേവിച്ചു വെച്ച കുഞ്ഞിപത്തില് ചേര്ത്ത് അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിച്ചു വാങ്ങാം സംഗതി ടോപ്പ് ആണ് 😀
#tasty food,#chicken,#homemad