ചേരുവകൾ
ചെമ്മീൻ – അരക്കിലോ
വറ്റൽ മുളക് – 6 എണ്ണം
മല്ലി – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – ഒന്ന്/ രണ്ട് അല്ലി
പുളി – ഒരു ചെറിയ കഷണം
കറിവേപ്പില – 4 ഇതൾ
ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് – 5 എണ്ണം
ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
മുകളിൽ പറഞ്ഞ മസാലകളും കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ചെമ്മീൻ വൃത്തിയാക്കി അതിൽ അര ടീസ്പൂൺ ചെറുനാരങ്ങാ നീര്, ഉപ്പ്, മസാലകൂട്ട്, ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, നീളത്തിൽ അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് അര മണിക്കൂർ വെക്കുക. ഈ കൂട്ട് ഒരു നോൺസ്റ്റിക് പാനിൽ 2 സ്പൂൺ വെള്ളം ഒഴിച്ച് നന്നായി വെള്ളം വറ്റും വരെ വേവിക്കണം. വെള്ളം വറ്റി വരുമ്പോൾ അതിൽ കുറച്ച് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. ഇങ്ങനെ 2-3 തവണ ഫ്രൈ ആകും വരെ ആവർത്തിക്കുക. നല്ല ലൈറ്റ് ബ്ലാക്ക് കളർ ആകുമ്പോൾ തീ അണക്കാം. കറിവേപ്പില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം
#prawn #roast