റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

Advertisement

നമുക്ക് പുറത്തുപോയി ബിരിയാണി കഴിക്കാന്‍ വലിയ ഇഷ്ട്ടമാണ് അല്ലെ ..പലരും പറയാറുണ്ട്‌ അവിടെ ഉണ്ടാക്കുന്ന റിച്ചി നമ്മള്‍ ഉണ്ടാക്കിയാല്‍ കിട്ടുന്നില്ല എന്ന് ..ആ രുചില്‍ വീട്ടില്‍ എങ്ങിനെ ബിരിയാണി ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം
ഇന്ന് നമുക്ക് റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം .
ഇതിനാവശ്യം
ചിക്കന്‍ – 750 ഗ്രാം കഴുകി വൃത്തിയാക്കി എടുതതിലെയ്ക്ക് താഴെ പറയുന്ന ചേരുവകള്‍ ചേര്‍ക്കുക
ഉപ്പു – ഒരു ടിസ്പൂണ്‍
മുളക് പൊടി – ഒരു ടിസ്പൂണ്‍
മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍
ഗരം മസാല – അര ടിസ്പൂണ്‍
കുരുമുളക് പൊടി – അര ടിസ്പൂണ്‍
മല്ലിയില – ഒരു പിടി
പുതിന ഇല – ഒരു പിടി
പച്ചമുളക് – ആറെണ്ണം
സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പു
പുളിയില്ലാത്ത തൈര് – ഒരു കപ്പു
നാരങ്ങാ നീര് – ഒരു ടിസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടിസ്പൂണ്‍ ..ഇതെല്ലാം കൂടി ഇട്ടു നന്നായി മിക്സ് ചെയ്തു മുപ്പതു മിനിറ്റ് നേരം മാരിനെറ്റ് ചെയ്തു വയ്ക്കുക

അതിനുശേഷം മൂന്നു ഗ്ലാസ് ബസുമതി റൈസ് വേവിച്ചു എടുക്കാം ..അതിനായി ആറു ഗ്ലാസ് വെള്ളം വച്ച് അതിലേയ്ക്ക് ഉപ്പും , രണ്ടു കഷണം കറുവപട്ടയും ,,നാലഞ്ച് ഗ്രാമ്പൂവും ,മൂന്നു ഏലക്കായും ,പത്തു കുരുമുളകും ..ഒരു ടിസ്പൂണ്‍ കരിന്ജീരകവും ,ഒരു ടിസ്പൂണ്‍ ഓയിലും ,ഒഴിച്ച് വെള്ളം നന്നായി തിളപ്പിക്കണം ..അതിനു ശേഷം കഴുകിയെടുത്ത ബസുമതി റൈസ് അതിലേയ്ക്ക് ചേര്‍ത്ത് ഇളക്കി മൂടിവച്ച് ഇത് ഒരു 70% വേവിച്ച ശേഷം അരിപ്പപാത്രത്തില്‍ കോരിയെടുക്കുക
ഇനി ദം ചെയ്യാന്‍ വയ്ക്കാം..അതിനായിട്ട്‌ ഒരു പാത്രം അടുപ്പത്തുവയ്ക്കുക അതിലേയ്ക്ക് ഓയില്‍ ഒഴിക്കുക എന്നിട്ട് മാരിനെറ്റ് ചെയ്തുവച്ച ചിക്കന്‍ അതിലേയ്ക്ക് ഇടുക.ഇതൊന്നു പാത്രത്തില്‍ നിരത്തി വയ്ക്കാം. ഇനി ഇതിനു മുകളിയെക്ക് 70% വേവിച്ചു കോരി വച്ചിരിക്കുന്ന ബസ്മതി റൈസ് എല്ലാം നിരത്തുക ..അതിനുശേഷം അതിലേയ്ക്ക് വറുത്തു വച്ച സവാള ഇടുക ,ഇനി ഒരു ടിസ്പൂണ്‍ നാരങ്ങാനീര്‍ ഒഴിക്കുക..ഒരു പിടി പുതിന ഇല ഇടുക..ഒരു പിടി മല്ലിയില ഇടുക ..ഒരു ടേബിള്‍ സ്പൂണ്‍ ഓയില്‍ ചുറ്റിച്ചു ഒഴിച്ച് കൊടുക്കുക…അതിനുശേഷം ഒരു ടിസ്പൂണ്‍ നെയ്യ് ഒഴിക്കുക.. ഇനി പാത്രം നന്നായി മൂടി വയ്ക്കുക. പതിനഞ്ചു മിനിറ്റ് വേവിക്കുക ..ഇനി തീ കുറച്ചിട്ട് ശരിക്കും തീ കുറച്ചു വയ്ക്കുക എന്നിട്ട് ഒരു മുപ്പതു മിനിറ്റ് വേവിക്കുക ..ബിരിയാണി റെഡി

ഇതെല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

പതിനാലു തരം ഓണവിഭവങ്ങള്‍