ഗോതമ്പ് ബദാം ബിസ്കറ്റ്
ഗോതമ്പ് പൊടി – 1 കപ്പ്
പഞ്ചസാര – 1/2 കപ്പ്
വെണ്ണ – 1/2 കപ്പ്
ഏലക്കായ പൊടി – 1 tsp
ബദാം പൊടിച്ചത് – 1/4 കപ്പ്
cashew ( നുറുക്കിയത്) – ആവശ്യത്തിന്
പാൽ – ആവശ്യത്തിന്
ഉപ്പ് -1/2 tsp
പാൽ ഒഴികെയുള്ള എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്യുക. അത് ഏകദേശം ഒരു ചപ്പാത്തി മാവു പോലെ നന്നായി മിക്സ് ആകണം. ആവശ്യമെങ്കിൽ കുറച്ചു പാൽ ചേര്ക്കാം. (ഞാൻ ഒരു 2 സ്പൂണ്‍ ചേർത്തിരുന്നു) . ഇനി ഇതിൽ നിന്ന് നെല്ലിക വലിപ്പം ഉള്ള ഉരുളകൾ ആക്കി baking trayil വെച്ച് കൈ കൊണ്ട് ചെറുതായി ഒന്ന് അമർത്തുക. ഇനി ഇത് 180^c യിൽ ചൂടാക്കിയ ഓവനിൽ വെച്ച് ഒരു 15-20 minute bake ചെയ്യുക. ( മുകൾ ഭാഗം ഒരു ലൈറ്റ് ബ്രൌണ്‍ ആയാൽ മതി. ) ovenil നിന് പുറത്തേക്കു എടുത്ത് ഒന്ന് തണുക്കുന്നത് വരെ trayil തന്നെ വെക്കണം.
homemade ബിസ്കറ്റ് റെഡി