സദ്യകളില്‍ ഒക്കെ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് പച്ചടി ..പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്ന വളരെ രുചികരമായ ഒരു കറിയാണ് …ഇന്ന് നമുക്ക് പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം …ഇതില്‍ മുന്തിരിങ്ങയും ചേര്‍ത്ത് ഉണ്ടാക്കാറുണ്ട് ..ഞാനിവിടെ മുന്തിരി ചേര്‍ക്കുന്നില്ല …പൈനാപ്പിള്‍ മാത്രം വച്ചിട്ടാണ് ഈ പച്ചടി ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ …മാത്രമല്ല ഈ കറി പൈനാപ്പിള്‍ ഉള്ളതുകൊണ്ട് ദഹനത്തിനും മറ്റും വളരെ പ്രയോജനകരവുമാണ് ..നമുക്ക് നോക്കാം പൈനാപ്പിള്‍ പച്ചടി എങ്ങിനെ ഉണ്ടാക്കാം അതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന്
ചേരുവകള്‍
പൈനാപ്പിള്‍
തേങ്ങ
തൈര്
പച്ചമുളക്
കടുക്
ജീരകം
വറ്റല്‍ മുളക്
വെളിച്ചെണ്ണ
കറിവേപ്പില
ഉപ്പ്
ഇതുണ്ടാക്കേണ്ട വിധം പറയാം
പഴുത്ത ഒരു പൈനാപ്പിള്‍ നന്നായി തൊലി ചെത്തി അതിന്റെ കൂഞ്ഞലും ചെത്തി കളഞ്ഞിട്ടു ചെറുതാക്കി നുറുക്കി എടുക്കുക.
ഇനി ഈ പൈനാപ്പിള്‍ അല്പം ഉപ്പും പാകത്തിന് വെള്ളം ചേര്‍ത്ത് ഒന്ന് വേവിച്ചു എടുക്കാം ( വെള്ളം വളരെ കുറച്ചു ഒഴിച്ചാല്‍ മതി കേട്ടോ …
ഇനി അടുത്തതായി ഒരു അരമുറി തേങ്ങ ചിരവിയെടുത്തു അതില്‍ നിന്നും മൂന്നു ടിസ്പൂണ്‍ തേങ്ങ എടുത്തു മാറ്റി വച്ചിട്ട് ബാക്കി തേങ്ങ മൂന്നു പച്ചമുളകും ,ഒരു ടിസ്പൂണ്‍ ജീരകവും കൂടി ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം ..അതിനുശേഷം ഈ തേങ്ങ അരപ്പ് വേവിച്ചു വച്ച പൈനാപ്പിളില്‍ ചേര്‍ത്ത് ഇളക്കാം ഒന്ന് തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അരക്കപ്പ് തൈര് നന്നായി ഇടച്ചു ചേര്‍ത്ത് ഇളക്കണം …ഒന്ന് തിള വന്നു തുടമ്പോള്‍ ഇറക്കി വയ്ക്കാം
അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം ശേഷം വറ്റല്‍ മുളക് രണ്ടെണ്ണം കീറി ഇടാം ഇതൊന്നു മൂത്ത് വരുമ്പോള്‍ ഒരു തണ്ട് കറിവേപ്പില ഇടാം ..ഇനി മൂന്നു ടിസ്പൂണ്‍ തേങ്ങ എടുത്തു വച്ചിരിക്കുന്നതും ഇട്ടു എല്ലാം കൂടി നന്നായി മൂപ്പിച്ചു എടുത്തു കറിയിലെയ്ക്ക് ഒഴിക്കാം ..എന്നിട്ടിത് ഒരു മൂടികൊണ്ട് അടച്ചു വയ്ക്കാം
പൈനാപ്പിള്‍ പച്ചടി റെഡി
ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് കേട്ടോ എല്ലാവരും ഉണ്ടാക്കി നോക്കുക.. മധുരവും ഉപ്പും,പുളിയും ഒക്കെയുള്ള ഈ കറി നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക ..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മാത്രം മതി