വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

Advertisement

ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ് നോണ്‍ വെജ് ബിരിയാണി പോസ്റ്റ്‌ ചെയ്തപ്പോള്‍ കൂട്ടുകാര്‍ ആവശ്യപ്പെട്ടു വെജിറ്റബിള്‍ ബിരിയാണി റസിപ്പി ഇടണമെന്ന് …നിങ്ങള്‍ക്കായി ഇതാ സൂപ്പര്‍ വെജിറ്റബിള്‍ ബിരിയാണി …ഇതിന്റെ ഒരു പ്രത്യേകത ധാരാളം പച്ചക്കറികള്‍ ചെരുന്നതിനാല്‍ ഇത് നമുക്ക് ദിവസവും കഴിക്കാവുന്നതാണ് …ചോറ് കഴിക്കാന്‍ മടി ഉള്ള കുട്ടികള്‍ക്കും പച്ചക്കറി പെറുക്കി കളയുന്ന കുട്ടികള്‍ക്കും ഒക്കെ ഇത് കൊടുത്തു നോക്കൂ ഇഷ്ട്ടതോടെ കഴിക്കുന്ന കാണാം …നോണ്‍ വെജ് അല്ലാത്തതിനാല്‍ ഇത് എല്ലാവര്ക്കും കൊളസ്ട്രോള്‍ പേടിയില്ലാതെ ഇത് കഴിക്കാം…നോക്കാം നമുക്ക് വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന്

ചേരുവകള്‍

ബിരിയാണി അരി : അര കിലോ

ഗ്രീന്‍പീസ് : നൂറു ഗ്രാം കുതിര്‍ത്തത്

മഞ്ഞപ്പൊടി : ഒരുനുളളു

ബീന്‍സ് : നൂറു ഗ്രാം

തക്കാളി :നൂറു ഗ്രാം

ക്യാരറ്റ് : നൂറു ഗ്രാം

സവാള : രണ്ട് വലുത് .( നീളത്തില്‍ അരിഞ്ഞത്)

ഇഞ്ചി : ചെറുതായി അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍

പച്ചമുളക്ക് : ഒരു ടേബിള്‍സ്പൂണ്‍ പൊടിയായി അരിഞ്ഞത്

ക്യാബേജ് : അരകപ്പ്

കുരുമുളക് പൊടി – അര ടിസ്പൂണ്‍

കറുവാപ്പട്ട : കഷ്ണം

ഗ്രാമ്പൂ : നാല് എണ്ണം

നെയ്യ് :ഇരുനൂറു ഗ്രാം

പുതിന ഇല – ആവശ്യത്തിനു

മല്ലിയില – ആവശ്യത്തിനു

അണ്ടിപ്പരിപ്പ് – 25 ഗ്രാം

മുന്തിരി – 25 ഗ്രാം

കറിവേപ്പില – ആവശ്യത്തിനു

ഉപ്പ് : ആവശ്യത്തിന്

ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

ആദ്യം തന്നെ പച്ചക്കറികള്‍ എല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക

ആദ്യം തന്നെ ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത് വച്ച് 100 ഗ്രാം നെയ്യ് ഒഴിക്കുക ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് സവാള അരിഞ്ഞത് ഒന്ന് കുറച്ചു നേരം വഴറ്റുക . അതിനു ശേഷം ഇതിലേയ്ക്ക് അരിഞ്ഞു വചിരിക്കുന്ന പച്ചമുളക് .ഇഞ്ചി .ഗ്രാമ്പൂ,കറുകപട്ട,കുരുമുളക്, കറിവേപ്പില എന്നിവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക ,,,ഇനി ഗ്രീന്‍ പീസ്‌ ചേര്‍ക്കാം അതിനു ശേഷം ചെറുതായി നുറുക്കിയ തക്കാളി,ക്യാരറ്റ്,ബീന്‍സ്, ക്യാബേജു എന്നിവ ഇട്ടു വഴറ്റുക ശേഷം മഞ്ഞപ്പൊടി ചേര്‍ക്കാം ഒന്ന് ഇളക്കിയിട്ട് ഇതിലേയ്ക്ക് അരി നന്നായി കഴുകിയത് ഇടാം ..ഇനി ഇതിലേയ്ക്ക് വെള്ളം ഒഴിക്കാം ( അരിഎത്ര കപ്പു ആണെന്ന് നോക്കിയിട്ട് അതിന്റെ ഇരട്ടി വെള്ളം ഒഴിക്കണം …അതിനു ശേഷം ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി പുതിന ഇല
ഇട്ടു അടച്ചു വച്ച് വേവിക്കുക ..വെള്ളം വറ്റുമ്പോള്‍ എല്ലാം വെന്തിരിക്കും ..ഇനി ഇത് ഇറക്കി വച്ച്
ഒരു ചീനച്ചട്ടിയില്‍ ബാക്കിയുണ്ടായിരുന്ന നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കശുവണ്ടി പരിപ്പും ,മുന്തിരിയും വറുത്തു എടുത്തു ആ നെയ്യോടു കൂടെ ബിരിയാണിയുടെ മുകളിലേയ്ക്ക് ഒഴിച്ച് കൊടുക്കാം അതിനു ശേഷം മല്ലിയില വിതറാം

വെജിറ്റബിള്‍ ബിരിയാണി റെഡി

ഇത് വളരെ ഈസിയാണ് എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ ..തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക…ലൈക് ചെയ്തിട്ടില്ലാത്ത കൂട്ടുകാര്‍ ലൈക് ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

സോഫ്റ്റ്‌ വട്ടെപ്പം ഉണ്ടാക്കാം

.