ഇഡിലി സാധാരണയായി എല്ലാവരും ഉണ്ടാക്കുന്നതാണ് ..എന്നാല്‍ ചിലപ്പോഴൊക്കെ ഇഡിലി കട്ടിയായി പോകുന്നത് ആയിരിക്കും പലരുടെയും വിഷമം …ചിലര്‍ എന്തൊക്കെ ചെയ്താലും ഇഡിലി സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന പരാതിയാണ് …ഒരേ രീതിയില്‍ തന്നെയല്ലേ നമ്മള്‍ എന്നും ഇഡിലി ഉണ്ടാക്കുന്നത് …ഉഴുന്ന് ഉപയോഗിച്ച് അല്ലെ ? എന്നാല്‍ ഇന്ന് ഉഴുന്നില്ലാതെ ബ്രെഡ് ഉപയോഗിച്ച് നമുക്ക് ഇഡിലി ഉണ്ടാക്കിയാലോ? കണ്ണ്‍ തള്ളണ്ട നല്ല സൂപ്പര്‍ ആണ് ..ബ്രെഡ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഈ ഇഡിലി കഴിച്ചാല്‍ വിടില്ല ..ഉഴുന്നിന്റെ വില നോക്കുമ്പോള്‍ ബ്രെഡ് തന്നെയാ ലാഭം ..നമുക്ക് നോക്കാം ഈ ബ്രെഡ് ഇഡിലി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.
ബ്രഡ് : അഞ്ച് കഷണം
വറുത്ത റവ : 1 കപ്പ്
തൈര് : അര കപ്പ്
ബേക്കിംഗ് സോഡ :കാല്‍ ടി സ്പൂൺ
ഉപ്പ്
വെള്ളം ആവശ്യത്തിനു
ഇത് ഉണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ ബ്രെഡ് ഇതിന്‍റെ അരികു കളഞ്ഞിട്ടു കഷണങ്ങള്‍ ആക്കി മിക്സിയില്‍ ഒന്ന് കറക്കി എടുക്കുക. ഇനി ഇതിലേയ്ക്ക് വറുത്തെടുത്ത റവ ചേര്‍ക്കാം ഇത് നന്നായി മിക്സ് ചെയ്തിട്ട് ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം ബേക്കിംഗ് സോഡയും …പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് കുഴച്ചു എടുക്കാം നന്നായി കുഴച്ചു യോജിപ്പിച്ച് ഇഡിലി മാവിന്‍റെ പരുവത്തില്‍ മാവ് കലക്കി എടുക്കാം ..ഇനി ഇത് ഒരു അരമണിക്കൂര്‍ വയ്ക്കാം …അതിനു ശേഷം നന്നായി ഇളക്കി ചേര്‍ത്ത് ഇഡിലി തട്ടില്‍ കോരിയൊഴിച്ച് ആവിയില്‍ വേവിച്ചു എടുക്കാം
ബ്രെഡ് ഇഡിലി റെഡി
ഇനി ഇത് സാമ്പാറിന്‍റെ ഒപ്പമോ ചമ്മന്തിയുടെ ഒപ്പമോ ഒക്കെ കഴിക്കാം …ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്…ഉണ്ടാക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് മാത്രം ഇത് കലക്കി വച്ചാല്‍ മതി എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത …അറിയാലോ അല്ലെങ്കില്‍ ഇഡിലി ഉണ്ടാക്കാന്‍ തലേ ദിവസം ഒക്കെ മാവ് തയ്യാറാക്കി വയ്ക്കേണ്ടിവരും …ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇത് വളരെ ഇഷ്ട്ടപ്പെടും ..ഇനി ബ്രെഡ് ബാക്കിയായാല്‍ കളയണ്ട കേട്ടോ ഇഡിലി ഉണ്ടാക്കാം ..ഇതെല്ലാവരോടും പറയൂ
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക