ടേസ്റ്റി ചെമ്മീന്‍ അച്ചാര്‍ വീട്ടില്‍ തയ്യാറാക്കാം

Advertisement

ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഇന്ന് ചെമ്മീന്‍ അച്ചാര്‍ ആയിട്ടാണ് വന്നിരിക്കുന്നത് …ചെമ്മീന്‍ എന്നത് എങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റിയായിട്ടുള്ള ഒരു വിഭവമാണ് …അപ്പോള്‍ അത് അച്ചാര്‍ ഇട്ടാലോ പിന്നെ പറയേം വേണ്ട … ഈ അച്ചാര്‍ ഇട്ടാല്‍ നുണ പറയുന്നപോലെയാണ് കാരണം പാത്രം കാലിയാകുന്നത് അറിയുകയേ ഇല്ല അത്ര ടേസ്റ്റിയാണ് ഇത്…..ഇതില്‍ കുറച്ചു ബുദ്ധിമുട്ടുള്ള പണി ചെമ്മീന്‍ വൃത്തിയാക്കുന്നതാണ് ..അതിനൊരു എളുപ്പവഴി പറഞ്ഞുതരാം ചെമ്മീന്‍ വൃത്തിയാക്കുന്നതിനു  മുന്‍പ് അതിലേയ്ക്ക് വെള്ളം തിളപ്പിച് ഒഴിച്ചാല്‍ മതി അതിന്റെ തോട് പെട്ടന്ന് കളയാന്‍ പറ്റും ..ഇടത്തരം ചെമ്മീന്‍ അച്ചാറിനായി എടുക്കുന്നതാ നല്ലത്…അപ്പോള്‍ നമുക്ക് നോക്കാം ചെമ്മീന്‍ എങ്ങിനെയാ അച്ചാര്‍ ഇടുന്നത് എന്ന്….ഇതിനാവശ്യമായ ചേരുവകള്‍ പറയാം

ചേരുവകള്‍

ചെമ്മീന്‍ പൊളിച്ച് വൃത്തിയാക്കിയത്-ഒരു കപ്പ്


കടുക്-ഒരു ടീസ്പൂണ്‍


വെളുത്തുള്ളി ചതച്ചത്-ഒരു ടേബിള്‍ സ്പൂണ്‍ ( കൂടുതല്‍ ചേര്‍ത്താല്‍ രുചി കൂടും )


ഇഞ്ചി ചതച്ചത്-ഒരുടേബിള്‍ സ്പൂണ്‍


കറിവേപ്പില-കുറച്ച്


അച്ചാര്‍പൊടി-നാല് ടേബിള്‍സ്പൂണ്‍


വിനാഗിരി-ഒരു കപ്പ്


വെള്ളം തിളച്ച് ആറിയത്-ഒരു കപ്പ്


നല്ലെണ്ണ-മുക്കാല്‍ കപ്പ്

മഞ്ഞപ്പൊടി – ആവശ്യത്തിനു


പഞ്ചസാര-ഒരു ടീസ്പൂണ്‍


ഉപ്പ്-പാകത്തിന്

പാകം ചെയ്യുന്നവിധം

ചെമ്മീനില്‍ അല്‍പ്പം ഉപ്പ് ..മഞ്ഞള്‍പൊടി പുരട്ടി നന്നായി വേവിച്ചു വറ്റിച്ചെടുക്കുക

ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നല്ലെണ്ണ ഒഴിക്കുക. അതിനുശേഷം    ചൂടായ നല്ലെണ്ണയിലേക്ക്  വേവിച്ച  ചെമ്മീന്‍  ഇട്ടു വറുത്തെടുക്കുക  ശേഷം  ഇത് കോരി മാറ്റിവയ്ക്കുക …    ബാക്കി എണ്ണയിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. ഇഞ്ചി,വെളുത്തുള്ളി
എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിച്ചെടുക്കുക. ഇതിലേക്ക് അച്ചാര്‍പൊടിയും വിനാഗിരിയും തിളച്ചവെള്ളവും ചേര്‍ത്ത് ഇളക്കുക. വറുത്തുവെച്ച ചെമ്മീനും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങിവയ്ക്കുക.

ഇത് ചൂടാറുമ്പോള്‍ കുപ്പിയില്‍ ആക്കി വയ്ക്കാം ഏറെ നാള്‍ കേടുകൂടാതെ ഇരിക്കും ..എല്ലാവരും തന്നെ ഇത് ഉണ്ടാക്കി നോക്കണം ഇതിന്റെ സ്വാദ് അറിഞ്ഞാല്‍ നിങ്ങള്‍ ഇത് വീണ്ടും ഉണ്ടാക്കുമെന്ന് ഉറപ്പാണ്…കടകളില്‍ നിന്നും വാങ്ങുന്ന അച്ചാറുകളില്‍ നിറയെ ഉപ്പും എണ്ണയും ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ ..അച്ചാറുകള്‍ വീടുകളില്‍ ഉണ്ടാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് രുചിക്കും …മറ്റൊരു വിഭവവുമായി വീണ്ടും വരാം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.