ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ – ഒന്നര ലിറ്റര്‍
ചെറുനാരങ്ങാനീര് – മൂന്ന് ടേബിള്‍ സ്പൂണ്‍
പഞ്ചസാര – രണ്ട് കപ്പ്
വെള്ളം – നാല് കപ്പ്
പനിനീര് – രണ്ട് ടേബിള്‍ സ്പൂണ്‍
റവ – രണ്ട് ടേബിള്‍ സ്പൂണ്‍
കല്‍ക്കണ്ടം – പതിനഞ്ചെണ്ണം
തയാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച് പാട വരാതെ തുടരെ ഇളക്കുക. പാല്‍ തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് ചേര്‍ക്കുക. വീണ്ടും തിളപ്പിക്കുക. പിരിയാന്‍ തുടങ്ങുമ്പോള്‍ വാങ്ങി മസ്ലിന്‍ തുണിയിലൂടെ അരിച്ചുവയ്ക്കുക. ഇത് നന്നായി അമര്‍ത്തി ഒരു തട്ടത്തില്‍ വച്ച് മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച് ജലാംശം നീക്കം ചെയ്യുക. ഈ പനീര്‍ പലകയില്‍ വച്ച് റവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.
പന്ത്രണ്ടു മുതല്‍ പതിനാല് ഉരുളകള്‍ ഇതില്‍ നിന്നും തയാറാക്കാം. ഓരോ ഉരുളയും നേര്‍പകുതിയാക്കി മധ്യത്തില്‍ കല്‍ക്കണ്ടം വച്ച് വീണ്ടും ഉരുട്ടുക. പഞ്ചസാരപ്പാനി തയാറാക്കാനായി പഞ്ചസാരയും വെള്ളവും അടുപ്പത്തു വച്ച് ഏഴ് മിനിറ്റ് തിളപ്പിക്കുക. രണ്ട് കപ്പ് പഞ്ചസാരപ്പാനി മാറ്റിവയ്ക്കണം.
പാത്രത്തിലുള്ള ബാക്കി പാനിയിലേക്ക് രസഗുളകളിട്ട് തിളപ്പിക്കുക. നേരത്തെ മാറ്റി വച്ച പാനിയും ഇതിലേക്കു ചേര്‍ക്കാം. രണ്ട് മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക. രസഗുളകള്‍ മുഴുവനും നന്നായി കുതിര്‍ന്നതിനു ശേഷം അടുപ്പത്തു നിന്നും വാങ്ങുക. പകുതി ആറുമ്പോള്‍ പനിനീര് ചേര്‍ക്കുക. തണുപ്പിച്ചു വിളമ്പുന്നതിനു മുമ്പ് പനിനീര് അല്‍പ്പം കൂടി ചേര്‍ക്കുക