ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍- അരക്കിലോ,
സവാള അരിഞ്ഞത്-2 ,
മുഴുവന്‍ മല്ലി-1 ടേബിള്‍ സ്പൂണ്‍ ,
കുരുമുളക്-10,
ജീരകം-1 ടീ സ്പൂണ്‍ ,
കടുക്-1 ടീ സ്പൂണ്‍
കറുവാപ്പട്ട-1 കഷ്ണം,
ഗ്രാമ്പൂ-5,
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍ ,
നാരങ്ങാനീര്-2 ടീ സ്പൂണ്‍ ,
ഉപ്പ് , ആവശ്യത്തിനു
മല്ലിയില…ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
മുഴുവന്‍ മസാലകളെല്ലാം വറുത്ത് പൊടിക്കുക. ഇതും ഉപ്പും ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി 1 മണിക്കൂര്‍ നേരം വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കണം. ഇതിലേക്ക് വെളുത്തുള്ളിയും സവാളയുമിട്ട് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വീണ്ടും നല്ലപോലെ ഇളക്കുക. ഇത് വാങ്ങി വയ്ക്കക. ചിക്കന്‍ കഷ്ണങ്ങള്‍ ഈ എണ്ണയിലിട്ട് നല്ലപോലെ വറുക്കണം. വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങളിലേക്ക് വഴറ്റിയെടുത്ത് സവാളക്കൂട്ട് ചേര്‍ക്കുക. അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം. മല്ലിയില അരിഞ്ഞിടാം. കൂര്‍ഗ് ചിക്കന്‍ ഫ്രൈ റെഡി.