Advertisement
ചേരുവകള്‍
കോഴി – ഒരു കിലോ
തുളസിയില – 200 ഗ്രാം
പച്ചക്കുരുമുളക് – 100 ഗ്രാം
കാന്താരി മുളക് – പത്ത്
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – പത്ത് അല്ലി
മല്ലിയില – ആവശ്യത്തിന്
പുതിന – ആവശ്യത്തിന്
ചെറുനാരങ്ങ നീര് – 1 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒന്നിച്ച് അരച്ചെടുക്കുക. അരപ്പിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം ഈ അരപ്പ് ഇറച്ചിയില്‍ പുരട്ടി നാല് മണിക്കൂര്‍ വയ്ക്കുക. നാല് മണിക്കൂറിന് ശേഷം ഇത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക…….
ഹെര്‍ബല്‍ ചിക്കന്‍ തയ്യാര്‍. പുതിനയുടെ ചട്നി ഒപ്പം ചേര്‍ത്ത് വിളമ്പാം.