മാങ്ങയുടെ മണവും രുചിയും ഒക്കെയുള്ള ഈ ഇഞ്ചി ഉപയോഗിച്ച് നല്ലൊരു കറി തയ്യാറാക്കാം, വയറിനും നല്ലത് കഴിക്കാൻ നല്ല രുചിയും
Ingredients
മാങ്ങ ഇഞ്ചി
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
കറിവേപ്പില
പച്ചമുളക്
മഞ്ഞൾപൊടി
ഉപ്പ്
മല്ലിപ്പൊടി
മുളകുപൊടി
മഞ്ഞൾപൊടി
വാളൻപുളി വെള്ളം
കായം
ശർക്കര
Preparation
മാങ്ങ ഇഞ്ചി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക ഇതിന് മിക്സി ജാറിൽ ഇട്ട് ഒന്ന് ചതച്ചെടുക്കണം.ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം പച്ചമുളക് ചേർക്കുക ഇനി ചതച്ചു വച്ചിരിക്കുന്ന മാങ്ങ ഇഞ്ചി ചേർത്ത് മിക്സ് ചെയ്യുക ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് വഴറ്റുക ഇനി മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യാം പച്ച മണം മാറുമ്പോൾ പുളി വെള്ളം ഒഴിക്കാം ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിക്കുക വെന്തു കഴിഞ്ഞതിനു ശേഷം ശർക്കര ചേർക്കാം കുറച്ചു കായവും ചേർക്കാം, തിളച്ചു നന്നായി കുറുക്കുമ്പോൾ തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreeragam Family