പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ, മാങ്ങ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള കിടിലൻ വിദ്യ.. മാങ്ങ സീസൺ അല്ലേ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ…
Ingredients
പച്ചമാങ്ങ -ആറ്
ഉലുവ -ഒന്നര ടേബിൾസ്പൂൺ
കായം -രണ്ട് കഷണം
കടുക് -ഒന്നര ടേബിൾസ്പൂൺ
നല്ലെണ്ണ -കാൽ കപ്പ്
ഉപ്പ്
മുളക് പൊടി
കറിവേപ്പില
Preparation
ആദ്യം മാങ്ങ കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി തൊലിയോട് കൂടി മുറിക്കുക ഇതിനെ രണ്ടുമണിക്കൂർ നല്ല വെയിലത്ത് വയ്ക്കുക. സമയം ഉലുവയും കായവും എണ്ണയിൽ വറുത്തു മാറ്റിവയ്ക്കുക കടുക് ഡ്രൈ ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക ചൂടാറുമ്പോൾ രണ്ടും കൂടി ഒരുമിച്ച് പൊടിച്ചെടുക്കാം ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാവാനായി വയ്ക്കുക ഇതിലേക്ക് വെയിലത്ത് വാടിയ മാങ്ങ ചേർത്ത് നന്നായി വഴറ്റണം, ഇനി പൊടിച്ചു വച്ചിരിക്കുന്ന മസാല പൊടികളും ഉപ്പും മുളകും പൊടിയും ചേർക്കാം നല്ലപോലെ മാങ്ങയിൽ പുരട്ടി എടുക്കുക കുറച്ചു കറിവേപ്പില കൂടി ചേർത്തതിനുശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇത് ഭരണിയിൽ അടച്ച് സൂക്ഷിക്കണം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക മഠത്തിലെ രുചി Madathile Ruchi