എണ്ണയിൽ മുക്കി പൊരിക്കാത്ത ഒരു ഹെൽത്തി പലഹാരം നോമ്പ് തുറക്കാൻ ഇതിലും നല്ലത് വേറെയില്ല… ഇന്നത്തെ നോമ്പ് വിഭവം ഇതുതന്നെ ആവട്ടെ
Ingredients
എണ്ണ
വെളുത്തുള്ളി -ഒരു ടീസ്പൂൺ
ചിക്കൻ -250 ഗ്രാം
ഉപ്പ്
മൈദ -അരക്കപ്പ്
മുട്ട- 1
പാൽ -അരക്കപ്പ്
പച്ചമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ക്യാപ്സിക്കം
മല്ലിയില
തന്തൂരി മസാല -ഒരു ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
മുളക് ചതച്ചത് -ഒരു ടീസ്പൂൺ
ഒറിഗാനോ -ഒരു ടീസ്പൂൺ
മയോനൈസ് ചീസ്
Preparation
ഒരു പാനിൽ എണ്ണ ചൂടാക്കുക ഇതിലേക്ക് ആദ്യം വെളുത്തുള്ളി ചതച്ചതും പിന്നെ ചെറുതായി മുറിച് ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഫ്രൈ ചെയ്യുക ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ക്യാപ്സിക്കം ഇവയെല്ലാം ചേർക്കാം അടുത്തതായി എടുത്തു വച്ചിരിക്കുന്ന മസാല പൊടികളെല്ലാം ചേർക്കാം, ചിക്കൻ വെന്തു കഴിയുമ്പോൾ ഒന്ന് സ്മോക്ക് ചെയ്യുക. മൈദ മുട്ട പാല് ഉപ്പ് ഇവ ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കാം, നല്ല ലൂസ് ബാറ്റർ വേണം തയ്യാറാക്കാൻ ഇതുകൊണ്ട് നല്ല നൈസ് ആയി ദോശ ഉണ്ടാക്കുക ശേഷം നടുവിൽ മയോണൈസ് തേച്ച് ചിക്കൻ മിക്സ് വെച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ മടക്കണം ഇങ്ങനെ തയ്യാറാക്കിയതെല്ലാം ഒരു പുഡ്ഡിംഗ് ഗ്ലാസ് ജാറിൽ വച്ച് നടുവിൽ ചീസും വയ്ക്കുക ഇതിന് ഓവനിൽ വചോ പാനൽ വച്ചോ ബേക്ക് ചെയ്ത് എടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rasfis Kitchen