ചെമ്മീൻ കറി

Advertisement

മസാലകൾ ഒന്നും ചേർക്കാതെ തേങ്ങാപ്പാലിൽ തയ്യാറാക്കിയ നല്ലൊരു നാടൻ ചെമ്മീൻ കറി,… ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ…

Ingredients

ചെമ്മീൻ -അരക്കിലോ

മാങ്ങ -ഒന്ന്

പച്ചമുളക് -മൂന്ന്

ഇഞ്ചി -ഒരു കഷണം

വെളുത്തുള്ളി -5- 6

കറിവേപ്പില

തേങ്ങാപ്പാൽ

വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ

ഉലുവ -രണ്ടു നുള്ള്

ഉപ്പ്

Preparation

ഒരു മൺചട്ടി ചൂടാവാനായി വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചെറിയ ഉള്ളി ഇവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റാം ഇത് വഴന്നു കഴിഞ്ഞാൽ തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ചേർക്കാം കൂടെ ഒരു കപ്പ് ചൂടുവെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് തിളക്കുമ്പോൾ ചെമ്മീനും പച്ചമാങ്ങയും ചേർക്കാം,, 15 മിനിറ്റ് വേവിച്ചതിനു ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കാം കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ചെമ്മീൻ കറി | Prawn Curry | നല്ല നാടൻ ചെമ്മീൻ പാൽ കറി | Kerala style Prawn curry with Coconut milk |

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daily Dishes