ഉള്ളി കറി

Advertisement

ചെറിയ ഉള്ളിയും തക്കാളിയും വെച്ച് വെറും 10 മിനിറ്റിൽ ചോറിനൊപ്പം കഴിക്കാനായി ഒരു കറി തയ്യാറാക്കാം… ഉച്ചയ്ക്ക് എന്തുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുന്നവർ വേഗം വീഡിയോ കണ്ടോളൂ

Ingredients

വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ

ഉണക്കമുളക് -7

മല്ലി -രണ്ട് ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

എണ്ണ

ഉലുവ

ചെറിയുള്ളി -250 ഗ്രാം

പച്ചമുളക് -രണ്ട്

വെളുത്തുള്ളി -നാല്

ഉപ്പ് തക്കാളി -രണ്ട്

മുളകുപൊടി -അര ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

വാളൻ പുളി പിഴിഞ്ഞ വെള്ളം

വെള്ളം

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

Preparation

ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മല്ലി മുളക് ജീരകം ഇവ ചേർത്ത് നന്നായി വറുത്തെടുക്കാം ശേഷം ഇത് തരിതരിയായി പൊടിച്ചെടുക്കണം അടുത്തതായി ഒരു പാൻ വെച്ച് ചൂടാക്കുക എണ്ണ ഒഴിച്ചുകൊടുത്ത് ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ചെറിയുള്ളി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റാം ഇതൊന്നു സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അടുത്തതായി പുളിവെള്ളം വെള്ളം ഇവ ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക ഈ സമയത്ത് മസാല പൊടിച്ചത് ചേർക്കാം ഇനി പച്ചമണം മാറുന്നതുവരെ നല്ലതുപോലെ തിളപ്പിക്കണം കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യണം വെളിച്ചെണ്ണയിൽ കടുകും ഉണക്കമുളകും താളിച്ച് ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dasetten,s kitchen