കുഞ്ഞു കുഴലപ്പം

Advertisement

കുഴയ്ക്കാതെ പരത്താതെ നല്ല ക്രിസ്പിയായ കുഞ്ഞു കുഴലപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണോ?

Ingredients

ചെറിയുള്ളി -10

വെളുത്തുള്ളി -6

തേങ്ങ -3/4 കപ്പ്

വെള്ളം -3 മുക്കാൽ കപ്പ്

ഉപ്പ്

അരിപ്പൊടി -3 കപ്പ്

എള്ള്

എണ്ണ

Preparation

ആദ്യം തേങ്ങയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക ഒരു പാനിൽ വെള്ളമൊഴിച്ചതിനുശേഷം ഉപ്പും അരച്ചെടുത്ത തേങ്ങയും അരിപ്പൊടിയും ചേർക്കാം കട്ടകളില്ലാതെ ഇളക്കിയതിനു ശേഷം സ്റ്റൗ ഓൺ ചെയ്യുക ഇനി നല്ല കട്ടിയായി പാനിൽ നിന്നും വിട്ടു വരുന്നതുവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം സോഫ്റ്റ് മാവിന്റെ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ എള്ള് ചേർത്ത് നന്നായി കുഴയ്ക്കാം ഇനി ചെറിയ ബോളുകൾ ആക്കി മാറ്റാം ചെറിയ പ്ലാസ്റ്റിക് കവറുകൾ എടുത്ത് എണ്ണ തേച്ച് പത്തിരി പ്രസ്സിൽ വയ്ക്കുക ഇതിനുമുകളിൽ ഒരു ബോൾ വച്ചതിനുശേഷം ഒന്ന് പ്രസ് ചെയ്യാം ശേഷം പരത്തിയ പത്തിരി എടുത്ത് രണ്ട് സൈഡും മടക്കി കുഴലപ്പം പോലെ ആക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

കുഴക്കണ്ട, പരത്തണ്ട ഇനി വീട്ടിൽ ഉണ്ടാകാം കറുമുറെ കുഴലപ്പം || Kuzhalappam Recipe || Easy Kuzhalappam

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World