മുട്ട സുർക്ക

Advertisement

കണ്ണൂർ മലബാർ മേഖലകളിലെ സൽക്കാരങ്ങളിൽ ഒഴിവാക്കാനാവാത്ത പുതിയാപ്ല സ്പെഷ്യൽ വിഭവം, മുട്ട സുർക്ക.. ഏതു നേരത്തും കഴിക്കാം

Ingredients

മുട്ട -3

അരിപ്പൊടി -ഒന്നര കപ്പ്

മല്ലിയില

ക്യാരറ്റ് കട്ട് ചെയ്തത്

പച്ചമുളക് ചെറുതായി അരിഞ്ഞത്

ഉപ്പ്

എണ്ണ

Preparation

ഒരു മിക്സി ജാറിലേക്ക് മുട്ടയും അരിപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ച ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചേരവുകൾ ചേർക്കാം നന്നായി മിക്സ് ചെയ്യുക അല്പം കട്ടിയുള്ള ഒരു ബാറ്റർ ആണ് തയ്യാറാക്കേണ്ടത് ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്യാം ഇനി കുഴിയുള്ള ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക എണ്ണ തിളക്കുമ്പോൾ ഈ മാവിൽ നിന്നും കുറച്ച് ഒരു കയിലിൽ എടുത്ത് പാനിലേക്ക് ഒഴിക്കുക നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കാം ഇതുപോലെ മുഴുവനും വേവിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aswad foodies