ചിക്കൻ ബ്രെഡ് സാൻവിച്ച്

Advertisement

കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ചിക്കൻ ബ്രെഡ് സാൻവിച്ച്, ഇനി പുറത്തു നിന്നും വേടിച്ചു കൊടുക്കേണ്ട വീട്ടിൽ ഈസിയായി തയ്യാറാക്കാം..

Ingredients

വെളിച്ചെണ്ണ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

ഗരം മസാല -കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

ചിക്കൻ മസാല -അര ടീസ്പൂൺ

ചിക്കൻ വേവിച്ചുടച്ചത്

സവാള പൊടിയായി അരിഞ്ഞത്

മുളക് ചതച്ചത്

കുരുമുളകുപൊടി

മല്ലിയില

മയോണൈസ്

ബ്രെഡ്

Preparation

ആദ്യം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക മസാല പൊടികൾ ചേർത്ത് കൊടു ത്ത് ചെറുതായി ചൂടാക്കിയതിനു ശേഷം ചിക്കൻ വേവിച്ച് എടുത്തത് ഉടച്ചത് ചേർക്കാം, 5 മിനിറ്റ് വരെ മിക്സ് ചെയ്ത ശേഷം ചതച്ചമുളകും കുരുമുളകുപൊടിയും ചേർക്കാം ഇതും മിക്സ് ചെയ്തു കഴിഞ്ഞാൽ മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ മയോണൈസ് ചേർത്ത് നന്നായി യോജിപ്പിക്കാം ഇനി ബ്രെഡ് ഒന്ന് ടോസ്റ്റ് ചെയ്തെടുക്കണം ശേഷം മയോണൈസ് തേച്ച് കൊടുക്കുക മുകളിൽ ചിക്കൻ മിക്സ് വയ്ക്കുക വീണ്ടും ഒരു ബ്രഡ് വെച്ച് കവർ ചെയ്ത് സെർവ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Little world