കുമ്പളങ്ങ കോഴി കറി

Advertisement

പാലക്കാട്ടുകാരുടെ സ്പെഷ്യൽ കുമ്പളങ്ങയും കോഴിയും തേങ്ങ അരച്ച് വെച്ച കറി കഴിച്ചിട്ടുണ്ടോ? വ്യത്യസ്തമായ ഒരു രുചി തന്നെയാണ് ഈ കറിക്ക്

Ingredients

കുമ്പളങ്ങ

ചിക്കൻ

ചെറിയ ഉള്ളി

സവാള

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

തക്കാളി

തേങ്ങ

പെരുംജീരകം

കറിവേപ്പില

ചെറിയ ജീരകം

കുരുമുളക്

കറുവപ്പാട്ട

മുളകുപൊടി

മല്ലിപ്പൊടി

മഞ്ഞൾ പൊടി

ഉപ്പ്

വെളിച്ചെണ്ണ

കടുക്

Preparation

ആദ്യം എടുത്തു വച്ചിരിക്കുന്ന മസാലകൾ ഒന്നു പൊടിച്ചെടുക്കാം, ഇതിനെ ചിക്കനിലേക്ക് ചേർക്കുക കൂടെ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇവയെല്ലാം ചേർത്ത് ചിക്കൻ നന്നായി മാരിനേറ്റ് ചെയ്യണം ഇനി ഒരു കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം കടുകിട്ടു പൊട്ടിക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ചെറിയ ഉള്ളി ഇവ ചേർക്കാം ഇത് നന്നായി വഴറ്റിയെടുക്കണം ശേഷം ചിക്കൻ ഇതിലേക്ക് ചേർക്കാം നല്ലതുപോലെ യോജിപ്പിച്ച് ചിക്കൻ വേവിക്കുക ഇനി ഇതിലേക്ക് കുമ്പളങ്ങ അരിഞ്ഞത് ചേർക്കാം ഇത് വേവുമ്പോഴേക്കും തേങ്ങയും ചെറിയ ഉള്ളിയും അരച്ച് എടുത്ത് കൊണ്ടുവരണം ഇതിനെ വെന്ത കറിയിലേക്ക് ഒഴിച്ചുകൊടുക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം ഇനി നന്നായി തിളപ്പിക്കണം അവസാനമായി കുറച്ച് ഏറെ കറിവേപ്പില ഇതിലേക്ക് ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക mariyus adukkala