ഉണക്ക ചെമ്മീൻ കൊണ്ട് എപ്പോഴും ചമ്മന്തി ആണോ ഉണ്ടാക്കാറ്, എങ്കിൽ ഒന്നു മാറ്റി പിടിക്കാം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ… ചോറിനൊപ്പം കഴിക്കാനായി സൂപ്പർ ആണ് ..
Ingredients
ഉണക്ക ചെമ്മീൻ
സവാള
ചെറിയ ഉള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി
ഉപ്പ്
മുളക് ചതച്ചത്
തേങ്ങ
Preparation
ആദ്യം ഉണക്കചെമ്മീൻ തലയും വാലും കളഞ്ഞ് കഴുകി എടുക്കുക ശേഷം പാനിലേക്ക് ഇട്ട് ചൂടാക്കുക, ഇനി മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കാം, ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം കറിവേപ്പിലയും പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് മരുന്നുക അടുത്തതായി ചെറിയ ഉള്ളി സവാള എന്നിവ ചേർത്ത് നല്ലപോലെ വീണ്ടും വഴറ്റാം ആവശ്യത്തിന് ഉപ്പ് ചേർക്കണം ശേഷം മഞ്ഞൾപൊടി മുളകുപൊടി മുളക് ചതച്ചത് ഇവ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ തേങ്ങ ചേർക്കുക തേങ്ങ നന്നായി ചൂടാകുമ്പോൾ ഉണക്ക ചെമ്മീൻ ചതച്ചത് ചേർക്കാം ഇനി എല്ലാംകൂടി ഡ്രൈ ആകുന്ന വരെ മിക്സ് ചെയ്യണം ഇനി തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Dhansa’s World