നെയ്യ് റോസ്റ്റ്

Advertisement

ഹോട്ടലുകളിൽ കിട്ടുന്ന പോലെയുള്ള നല്ല ക്രിസ്പി ആയ നെയ്റോസ്റ്റ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് അറിയണോ? ദോശക്ക് മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ മതി..

നെയ്യ് റോസ്റ്റ്

Ingredients

ഇഡ്ലി റൈസ് -ഒരു ഗ്ലാസ്

ഉഴുന്ന്-1/2 ഗ്ലാസ്

ഉലുവ -1/2 ഗ്ലാസ്

ചോറ്- രണ്ട് ടേബിൾ സ്പൂൺ

ഉപ്പ്

Preparation

ആദ്യം അരി നന്നായി കഴുകി കുതിർക്കാനായി മാറ്റിവയ്ക്കാം ഉലുവയും ഉഴുന്നും ഒരുമിച്ചെടുത്തു കഴുകി കുതിർക്കാൻ വയ്ക്കാം നാലു മണിക്കൂറിനു ശേഷം ചോറു കൂടി ചേർത്ത് എല്ലാം കൂടി നന്നായി അരയ്ക്കുക ഉഴുന്നും ചോറും ഒരുമിച്ചും അരി വേറെയും അരയ്ക്കുക അരി കുറച്ച് തരിയായി അരക്കുക ശേഷം മാവുകൾ ഒരുമിച്ച് ഒരു പാത്രത്തിൽ മിക്സ് ചെയ്യുക കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത ശേഷം എട്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കാം, പിറ്റേന്ന് രാവിലെ ആവശ്യത്തിന് ഉപ്പും ആവശ്യമുണ്ടെങ്കിൽ മാത്രം കുറച്ചു വെള്ളവും ചേർത്ത് മാവിനെ യോജിപ്പിക്കാം ഇനി ചൂടായ പാനിലേക്ക് അല്പം വെള്ളം തളിച്ച് കൊടുത്ത് ചൂട് ഒന്ന് ബാലൻസ് ചെയ്ത ശേഷം മാവ് ഒഴിച്ച് നന്നായി പരത്തുക ഇതിനു മുകളിലായി നെയ്യ് ഒഴിച്ചു കൊടുക്കാം നന്നായി മൊരിയുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World