തന്തൂരി ടൈഗർ പ്രോൺസ്

Advertisement

പാർട്ടികളിൽ താരമാവാനായി ഇതാ ഒരു വെറൈറ്റി ഡിഷ്, ചെറിയ സമയത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ തന്തൂരി ടൈഗർ പ്രോൺസ്..

Ingredients

അര കിലോ വലിയ ചെമ്മീൻ

അര ടീസ്പൂൺ മഞ്ഞൾപ്പൊടി

ഒരു ടീസ്പൂൺ കുരുമുളകുപൊടി

ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ

ഉപ്പ്

ഗരംമസാലപ്പൊടി ഒരു ടീസ്പൂൺ

ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്

ഒരു പകുതി നാരങ്ങയുടെ നീര്

ഒന്നര ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര്

ചാർക്കോൾ

ഓയിൽ

Preparation

ഇതിനായി വലിയ ചെമ്മീനാണ് എടുക്കേണ്ടത്, ചെമ്മീന്റെ കൂർത്ത ഭാഗങ്ങൾ മുറിച്ചു മാറ്റാം, ശേഷം തൊലി കളയാം, ഇനി നന്നായി കഴുകി എടുക്കാം, ശേഷം ഓരോന്നും എടുത്തു സ്കയുവർ ഇൽ കുത്തി എടുക്കുക, ഇനി മസാലകൾ എല്ലാം മിക്സ്‌ ചെയ്തു എടുക്കാം , ഇനി ഓരോ ചെമ്മീൻ ആയിട്ട് എടുത്തിട്ട് അതിലെ ഈ മസാലയെല്ലാം നന്നായിട്ട് തേച്ചു പിടിപ്പിച്ചു കൊടുക്കാം . ഇനി ഇത് അരമണിക്കൂർ ഒന്ന് മാറ്റിവെക്കാം ഈ ചെമ്മീൻ ഒരു സ്മോക്കി ഫ്ലേവർ കിട്ടാൻ വേണ്ടിയിട്ട് ഒരു ചെറിയ പീസ് ചാർക്കോൾ കത്തിച്ചു കൊടുത്തിട്ട് അതിൻറെ മുകളിലായിട്ട് കുറച്ച് ഓയിൽ ഒന്ന് ഒന്ന് ഒഴിച്ചു കൊടുക്കാം. ഒരു ടോപ്പ് കൊണ്ട് പെട്ടെന്ന് തന്നെ അത് അടച്ചു കൊടുക്കാം എന്നിട്ട് നാലഞ്ചു മിനിറ്റ് വരെ അത് സ്മോക്ക് ചെയ്യിക്കാൻ വെക്കുക. ചൂടായ ഗ്രിൽ പാനിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക,ഒരു നാലോ അഞ്ചോ ചെമ്മീൻ വെച്ച് കൊടുക്കാം ,ഒരു മിനിറ്റിനു ശേഷം ഒന്ന് തിരിച്ചിട്ട് കൊടുക്കാം മീഡിയം ഫ്ലെയിമിൽ വേണം ചെമ്മീൻ കുക്ക് ചെയ്തെടുക്കാനായിട്ട് അവസാനമായിട്ട് ഇതില് കുറച്ച് ബട്ടർ ഒന്ന് ചേർത്ത് കൊടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Calicut Cuisine