നാദാപുരം സ്പെഷ്യൽ കോഴി മുഷ്മനും ( മുഴുവൻ ), കൂടെ കഴിക്കാനായി രുചികരമായ ടയർ പത്തലും…
Ingredients
ഫുൾ ചിക്കൻ -ഒന്ന്
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഗരം മസാല -ഒരു ടീസ്പൂൺ
ഉപ്പ്
സവാള -ഒന്ന്
ഇഞ്ചി വെളുത്തുള്ളി -ഒരു ടീസ്പൂൺ
മുളക് -1
മഞ്ഞൾപൊടി
മുളകുപൊടി
കുരുമുളകുപൊടി
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ
സവാള മൂന്ന്
ഇഞ്ചി വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ
തക്കാളി -1
കറിവേപ്പില
മല്ലിയില
മുട്ട 2
Preparation
കോഴിയെടുത്ത് നന്നായി കഴുകി സൈഡിൽ ഒന്ന് വരഞ്ഞു കൊടുക്കുക, ഇനി ഒരു കുക്കർ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾപൊടി മുളകുപൊടി മസാലപ്പൊടി കുരുമുളകുപൊടി ഉപ്പ് അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു വിസിൽ അടിക്കുക, ശേഷം ഈ മസാല കോഴിയുടെ ഉള്ളിലേക്ക് നിറച്ചു കൊടുക്കണം കൂടെ മുട്ട പുഴുങ്ങിയതും വയ്ക്കാം. ഇനി ഒരു കുഴിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ വഴറ്റാം തക്കാളിയും ചേർക്കാം ശേഷം മസാല പൊടികളും ചേർത്ത് മിക്സ് ചെയ്ത് കോഴി അതിലേക്ക് ചേർക്കാം കുറച്ചു വെള്ളം കൂടി ഒഴിച്ച് പാത്രം മൂടിവെച്ച് കോഴിയുടെ എല്ലാ വശങ്ങളും നന്നായി വേവിച്ചെടുക്കുക… പത്തൽ തയ്യാറാക്കുമ്പോൾ അധികം പരത്താതെ കട്ടിയായി തന്നെ ചുട്ടെടുക്കുക, ഇനി രണ്ടും കൂടി ചൂടോടെ വിളമ്പാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nasra Kitchen World