ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ പപ്പായ എല്ലാദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി പപ്പായ കൊണ്ട് വ്യത്യസ്തമായ രണ്ട് വിഭവങ്ങൾ
For curry
Ingredients
പാപ്പായ -1/2
മുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
തക്കാളി -2
ചെറിയ ഉള്ളി -25
ഇഞ്ചി -കാൽ കപ്പ്
വെളുത്തുള്ളി -കാൽ കപ്പ്
പച്ചമുളക് -രണ്ട്
തേങ്ങ -ഒരു കപ്പ്
ജീരകം -കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
കരുവാപ്പാട്ട
മഞ്ഞൾപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒന്നര ടീസ്പൂൺ
Preparation
ആദ്യം പപ്പായയിലേക്ക് ഉപ്പും മഞ്ഞൾപൊടി മുളകുപൊടി കറിവേപ്പില ഇവയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു മണ് കലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്തുകൊടുത്ത പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർക്കാം നന്നായി വഴറ്റിക്കൊടുക്കുക ശേഷം തക്കാളി ചേർക്കാം, വീണ്ടും നന്നായി വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം പച്ചമണം മാറുമ്പോൾ പപ്പായ ചേർത്ത് വെള്ളവും ഒഴിച്ച് വേവിക്കാം വെന്തു വരുമ്പോൾ തേങ്ങാ ചെറിയുള്ളി ജീരകം ഇവ അരച്ച് ചേർക്കാം, നന്നായി തിളച്ചാൽ തീ ഓഫ് ചെയ്യാം.
അച്ചാർ തയ്യാറാക്കാൻ
പപ്പായ- 1/2
മുളക് പൊടി- അര ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
എള്ള് എണ്ണ -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
വെളുത്തുള്ളി -ഒരു കപ്പ്
പച്ചമുളക്- ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി -കാൽ കപ്പ്
കറിവേപ്പില
ഉണക്കമുളക് -10
നല്ലെണ്ണ
കടുക്
മഞ്ഞൾപൊടി -ഒന്നര ടീസ്പൂൺ
കാശ്മീരി മുളകുപൊടി -മൂന്ന് ടീസ്പൂൺ
കായപ്പൊടി -ഒരു ടീസ്പൂൺ
വെള്ളം
ഉലുവ പൊടി -അര ടീസ്പൂൺ
വിനാഗിരി
Preparation
ചെറുതായി അരിഞ്ഞ പപ്പായ കഷ്ണങ്ങളിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് നല്ലെണ്ണ കറിവേപ്പില ഇവ ചേർത്ത മിക്സ് ചെയ്തു മാറ്റി വയ്ക്കുക, കുറച്ചുസമയം കഴിഞ്ഞ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കാം കടുകിട്ടുകൊടുത്ത പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടിയും ഉണക്കമുളകും ചേർക്കാം അടുത്തതായി മുളകുപൊടിയും ഉലുവ പൊടിയും കായപ്പൊടിയും ചേർക്കാം ചൂടാക്കി കഴിഞ്ഞ് പപ്പായ ഇട്ടുകൊടുക്കുക അല്പം വെള്ളം കൂടി ഒഴിച്ച് പപ്പായ നന്നായി വേവിക്കണം ആവശ്യത്തിന് ഉപ്പും ചേർക്കാം, നന്നായി വെന്തു വരുമ്പോൾ വിനാഗിരി കൂടി ഒഴിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World