കാൽസ്യവും, ഒമേഗ 3 യും ധാരാളം അടങ്ങിയ ചാള മീൻ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, ഈ രീതിയിലാണ് തയ്യാറാക്കുന്നതെങ്കിൽ കുട്ടികൾ പോലും കഴിക്കും,
Ingredients
മത്തി – 1 കിലോ
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
എള്ളെണ്ണ -അര ടീസ്പൂൺ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
കടുക്
മുളകുപൊടി -ഒരു ടീസ്പൂൺ
കാശ്മീരി മുളകുപൊടി -മൂന്ന് ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
വിനാഗിരി -2 ടീസ്പൂൺ
കായപ്പൊടി -കാൽ ടീസ്പൂൺ
ഉലുവപ്പൊടി -കാൽ ടീസ്പൂൺ
Preparation
ചെറിയ കഷണങ്ങളായി മീൻ മുറിച്ചെടുക്കുക ഇതിലേക്ക് ഉപ്പ് മുളകുപൊടി മഞ്ഞൾപൊടി നല്ലെണ്ണ ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക കുറച്ചു സമയം കഴിഞ്ഞ് ഇത് വറുത്തെടുക്കാം. വറുത്തു മാറ്റിയ എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക ശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നു വന്നാൽ കാശ്മീരി മുളകുപൊടിയും മുളകുപൊടി മഞ്ഞൾപൊടി ഇവ ചേർത്ത് ഒന്നു മൂപ്പിക്കുക, വിനാഗിരി കൂടി ഒഴിച്ച ശേഷം വറുത്തുവെച്ച മത്തി ചേർക്കാം ഇത് നന്നായി മിക്സ് ചെയ്ത് ഉലുവ പൊടിയും കായപ്പൊടിയും ചേർക്കാം വീണ്ടും നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കുപ്പിയിൽ അടച് സൂക്ഷിക്കാം.. കിടിലൻ ടേസ്റ്റ് ഉള്ള മത്തി അച്ചാർ തയ്യാർ.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeena’s Magic Kitchen