കുക്കറിൽ ചിക്കൻ ബിരിയാണി

Advertisement

10 മിനിറ്റിൽ കുക്കറിൽ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന അടിപൊളി ചിക്കൻ ബിരിയാണി… ഇനി ബിരിയാണി ഉണ്ടാക്കാൻ ആയി സമയം ഇല്ല എന്ന് പറയേണ്ട..

ആദ്യം മസാല പൊടിച്ചു മാറ്റിവയ്ക്കാം, വലിയ ചിക്കൻ കഷ്ണങ്ങളിലേക്ക് തൈരും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റും, ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക, കുക്കർ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള നൈസായി അറിഞ്ഞത് ചേർത്ത് വറുത്തെടുത്തു മാറ്റിവെക്കാം കശുവണ്ടി മുന്തിരി ഇവയും വറുത്തെടുത്ത് മാറ്റണം, ശേഷം സവാള ചേർത്ത് വഴറ്റാം അടുത്തതായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്ത വീണ്ടും വഴറ്റണം, ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം ഇതെല്ലാം വഴന്നു കഴിയുമ്പോൾ തക്കാളി ചേർക്കാം, തക്കാളി നന്നായി ഉടയുമ്പോൾ മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ ചേർക്കാം, ഇതെല്ലാം കൂടി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർക്കണം, അടുത്തതായി മസാലപ്പൊടികളാണ് ചേർക്കേണ്ടത് വളരെ കുറച്ചു വീതം ചേർക്കാം, മുളകുപൊടി മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മസാലപ്പൊടി ഇവയാണ് ചേർക്കേണ്ടത് കുരുമുളകുപൊടിയും ചേർക്കാം, ഇതെല്ലാം യോജിപ്പിച്ചതിനുശേഷം മല്ലിയില പുതിനയില ഇതാ അരിഞ്ഞത് ചേർക്കണം അല്പം തൈരും ചേർക്കാം, ഇനി ചിക്കൻ വെന്ത് അതിലെ വെള്ളം ഇറങ്ങുന്നത് വരെ മൂടി വെക്കണം, ശേഷം ഒന്ന് യോജിപ്പിച്ച് കഴുകിയെടുത്ത് അരി മുകളിലായി ഇട്ടു കൊടുക്കാം, അരിക്ക് മുകളിൽ നേരത്തെ പൊടിച്ച മസാല കുറച്ചു മല്ലിയില ക്യാരറ്റ് തെരഞ്ഞത് ഇവയെല്ലാം ചേർക്കാം ശേഷം അരിയുടെ പാകത്തിന് വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഒഴിക്കാം, ഉപ്പ് ചേർക്കാൻ മറക്കരുത് ഇനി കുക്കർ അടച്ച് ഒറ്റ വിസിൽ വേവിച്ചാൽ മതി ആ സമയം കൊണ്ട് ബിരിയാണിക്കുള്ള സലാഡ് തയ്യാറാക്കാം. ഒറ്റ വിസിൽ വന്നതും തീ ഓഫ് ചെയ്യണം, ആവി പോകുമ്പോൾ കുക്കർ തുറന്ന് സ്വാദിഷ്ടമായ ബിരിയാണി വിളമ്പാം ആദ്യം വറുത്തുവെച്ച് സവാള കശുവണ്ടി മുന്തിരി ഇവ ചേർക്കാൻ മറക്കരുത്.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Thatha Vlogs by Ayishu