Advertisement

ചായക്കട പലഹാരമായ സുഖിയൻ വീട്ടിൽ രുചികരമായി തയ്യാറാക്കുന്നത് കണ്ടു നോക്കൂ… ഇത്രയും രുചിയിൽ ചായക്കടയിൽ പോലും കിട്ടില്ല

Ingredients

ചെറുപയർ -200ഗ്രാം

ശർക്കര പൊടി -200 ഗ്രാം

വെള്ളം -കാൽ കപ്പ്

തേങ്ങ -ഒരു കപ്പ്

ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ

നെയ്യ് -ഒരു ടീസ്പൂൺ

മൈദ -ഒന്നര കപ്പ്

അരിപ്പൊടി -2 ടേബിൾ സ്പൂൺ

ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

മഞ്ഞൾപൊടി -അര ടീസ്പൂൺ

ഉപ്പു -കാൽ ടീസ്പൂൺ

വെള്ളം

എണ്ണ

Preparation

ആദ്യം ചെറുപയർ കഴുകിയെടുത്ത് കുക്കറിൽ വേവിച്ചെടുക്കാം, ഒരു പാനിൽ ശർക്കരയും വെള്ളവും ചേർത്ത് ഉരുക്കി എടുക്കാം ശേഷം ശർക്കരപ്പാനി മറ്റൊരു പാനിലേക്ക് അരിച് ഒഴിക്കുക, ഇതിലേക്ക് തേങ്ങാ ചിരവിയത് ചേർത്ത് മിക്സ് ചെയ്യാം, ശേഷം വേവിച്ചെടുത്ത പയറും ചേർക്കാം എല്ലാം കൂടി നന്നായി യോജിച്ച് വറ്റി വരുമ്പോൾ നെയ്യ് ഏലക്കായ പൊടി ചേർക്കാം, മിക്സ് ചെയ്ത് മാറ്റിയതിനുശേഷം,ചൂടാറുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം. ഒരു ബൗളിൽ അരിപ്പൊടി മൈദ ബേക്കിംഗ് പൗഡർ ഉപ്പ് മഞ്ഞൾ പൊടി ഇവ ചേർത്തതിനുശേഷം മിക്സ് ചെയ്തു വെള്ളം കൂടി ഒഴിച്ച് കട്ടിയുള്ള ബാറ്ററി തയ്യാറാക്കുക, തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകൾ ഓരോന്നും ഈ ബാറ്ററിൽ മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes