Advertisement
ഈ രസപ്പൊടി ഇപ്പോൾ തന്നെ തയ്യാറാക്കി വെച്ചോളൂ ഓണസദ്യ ഉണ്ടാക്കുമ്പോൾ പണി എളുപ്പമാക്കാം… ഈ പൊടി വെച്ച് ഉണ്ടാക്കുന്ന രസം എത്ര കഴിച്ചാലും മതിയാവില്ല
Ingredients
കായം ചെറിയ നാല് കഷണം
ചെറിയ ജീരകം ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് ഒന്നര ടേബിൾസ്പൂൺ
കടലപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ
കുരുമുളക് 2 ടേബിൾസ്പൂൺ
പച്ചമല്ലി ഒന്നര ടേബിൾസ്പൂൺ
ഉലുവ ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളക് 20
കറിവേപ്പില
ഉപ്പ്
Preparation
ഒരു പാൻ ചൂടാക്കി ഓരോ ചേരുവകളും വേറെ വേറെ നന്നായി വറുത്തെടുക്കുക ചൂടാറുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചേർത്ത് നന്നായി പൊടിച്ചെടുക്കാം, ഇതിനെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു കുപ്പിയിൽ അടച്ച് കാലങ്ങളോളം സൂക്ഷിക്കാം
റെസിപ്പിക്കായി വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Anila Vadakkaneth