മൈദ, ചോറ് ബ്രേക്ക്ഫാസ്റ്റ്

Advertisement

രാവിലെയോ രാത്രിയോ കഴിക്കാനായി ഇതാ ചപ്പാത്തിയെക്കാളും രുചിയിൽ നല്ലൊരു പലഹാരം, പേപ്പർ പോലെ നൈസും, ലെയറും ആയത്

Ingredients

ചോറ് -ഒരു കപ്പ്

വെള്ളം -അരക്കപ്പ്

മൈദ -രണ്ട് കപ്പ്

ഉപ്പ്

എണ്ണ

ആദ്യം ചോറും വെള്ളവും മിക്സിയിൽ അടിച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദയും ഉപ്പും ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക ഒട്ടൽ ഉണ്ടെങ്കിൽ എണ്ണ ചേർക്കാം
ഇത് 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം വീണ്ടും എടുത്തു ഒന്ന് കുഴച്ച് വലിയ ബോളുകൾ ആക്കി മാറ്റാം, ഓരോ മോളുകളും എടുത്ത് നല്ല നൈസ് ആയി ആവുന്നത്ര പരത്തുക, ഇതിനുമുകളിൽ എണ്ണ ബ്രഷ് ചെയ്തു കൊടുക്കാം, ശേഷം പൊടി ചെറുതായി ഒന്ന് വിതറി കൊടുക്കുക, ഇനി ഒരു സൈഡിൽ നിന്നും മടക്കാം, മടക്കിന് മുകളിലും എണ്ണയും പൊടിയും തൂവി കൊടുക്കണം, മൂന്നോ നാലോ മടക്കുകൾ ആക്കണം, ശേഷം സ്ക്വയർ ഷേപ്പിൽ ആക്കാം എല്ലാം ഇതുപോലെ തയ്യാറാക്കി വെക്കുക ,ഇനി ഓരോന്നും എടുത്ത് ഒന്നുകൂടി പരത്താം, ഇനി ചൂടായ തവയിലേക്ക് ഇട്ട് നന്നായി ചുട്ടെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Monu’s Vlogs