Advertisement

ഗണപതി ഭഗവാന് സമർപ്പിക്കാനായി ഇതാ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള വിഭവം മോദകം, അച്ച് ഒന്നുമില്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം…

മാവ് തയ്യാറാക്കാനായി

വറുത്ത അരിപ്പൊടി -ഒരു കപ്പ്

ഉപ്പ് -കാൽ കപ്പ്

ചൂടുവെള്ളം

ഫില്ലിങ്ങിനായി

ചെറുപയർ -അരക്കപ്പ്

വെള്ളം -ഒരു കപ്പ്

നെയ്യ് -ഒരു ടീസ്പൂൺ

തേങ്ങ -അരക്കപ്പ്

ശർക്കര പൊടി -ഒരു കപ്പ്

ഏലക്കായ പൊടി -കാൽ ടീസ്പൂൺ

ആദ്യം മാവ് തയ്യാറാക്കാം ,അരിപ്പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് യോജിപ്പിക്കുക കുറച്ചു സമയം മാറ്റിവെച്ചു കഴിഞ്ഞാൽ എടുത്തു കുഴച്ച് നല്ല സോഫ്റ്റ് ആക്കി മാറ്റാം.

ഫില്ലിങ്ങിനായി ഒരു പാൻ അടുപ്പിൽ വച്ച് നാളികേരം ചേർത്ത് ചൂടാക്കുക ചെറുതായി കളർ മാറുമ്പോൾ ഇതിലേക്ക് ശർക്കര പൊടി ചേർക്കാം ശർക്കര നന്നായി അലിഞ്ഞു വന്നാൽ വേവിച്ചെടുത്ത ചെറുപയർ ചേർക്കാം ഏലക്കായപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കട്ടി ആക്കി എടുക്കാം. ഇനി കൊഴുക്കട്ട തയ്യാറാക്കുന്നത് പോലെ അരിമാവിന്റെ ഉള്ളിൽ ശർക്കര മിക്സ്‌ വെച്ച് ബോളുകൾ ആക്കി എടുക്കുക, ചെയ്യാനായി ഫ്രൂട്ട്സ് വാങ്ങുമ്പോൾ കവർ ചെയ്യുന്ന തരത്തിലുള്ള പേപ്പറുകളാണ് എടുക്കേണ്ടത്, ഈ ഒരു കഷണം പേപ്പറിലേക്ക് മോദകം വെച്ചുകൊടുത്തു പേപ്പർ രണ്ട് സൈഡിൽ നിന്നും ടൈറ്റ് ആയി ചുരുട്ടി ഒന്ന് വലിച്ചു കൊടുക്കുക, ഓരോന്നും ഇങ്ങനെ ചെയ്തെടുക്കുക ഇപ്പോൾ കറക്റ്റ് മോദകത്തിന്റെ ഷേപ്പിൽ വന്നിട്ടുണ്ടാകും,ഇങ്ങനെ ചെയ്തതിനുശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi