തേങ്ങ ചേർക്കാതെ ചോറിനൊപ്പം കഴിക്കാനായി നല്ലൊരു തക്കാളി കറി തയ്യാറാക്കിയാലോ, തക്കാളിയും സവാളയും മാത്രം മതി ഇതിന്
Ingredients
തക്കാളി മൂന്ന്
സവാള രണ്ട്
പച്ചമുളക് 4
ചെറിയുള്ളി 3
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി ഒന്ന്
ഉണക്കമുളക് 10
മല്ലി രണ്ട് ടേബിൾ സ്പൂൺ
പെരുംജീരകം കാൽ ടീസ്പൂൺ
വെളിച്ചെണ്ണ
കടുക്
ഉലുവ
കറിവേപ്പില
ഉപ്പ്
മഞ്ഞൾപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
പുളിവെള്ളം
Preparation
തക്കാളിയും സവാളയും ചെറുതായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ ഉണക്കമുളക് മല്ലി ചെറിയുള്ളി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി കുറച്ച് കറിവേപ്പില ഇവ നന്നായി വറുത്തെടുക്കുക ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് നന്നായി പൊട്ടുമ്പോൾ ഉലുവ ചേർക്കാം ശേഷം സവാള പച്ചമുളക് എന്നിവ ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റി കൊടുക്കുക ശേഷം തക്കാളി ചേർക്കാം തക്കാളിയും സോഫ്റ്റ് ആയി വരുന്നതുവരെ വഴറ്റണം അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് മസാലപ്പൊടികളാണ് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം പുളി വെള്ളം ഒഴിക്കാം ഇത് തിളച്ചു തുടങ്ങുമ്പോൾ അരച്ചു വച്ചിരിക്കുന്ന മസാല പൊടി ചേർക്കാം ആവശ്യത്തിന് വെള്ളം ചേർത്ത് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chinnu’s Cherrypicks