സദ്യ സ്റ്റൈൽ നാടൻ സാമ്പാർ

Advertisement

സദ്യക്ക് വിളമ്പുന്ന നല്ല നാടൻ രുചിയുള്ള വറുത്തരച്ച സാമ്പാറിന്റെ പെർഫെക്ട് റെസിപ്പി.. ഇതാണ് ശരിയായ രീതി..

Ingredients

കായം -ചെറിയ കഷ്ണം

വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ

മല്ലി -കാൽകപ്പ്

കുരുമുളക് -അര ടീസ്പൂൺ

ഉലുവ -ഒരു ടീസ്പൂൺ

ഉണക്കമുളക് -15

ജീരകം -രണ്ട് ടീസ്പൂൺ

കറിവേപ്പില

ചെറിയ ഉള്ളി -6

മഞ്ഞൾപൊടി -രണ്ട് ടീസ്പൂൺ

തേങ്ങ -ഒന്നര കപ്പ്

കടുക്- ഒരു ടീസ്പൂൺ

പച്ചക്കറികൾ

തുവരപ്പരിപ്പ്- ഒരു കപ്പ്

ഉപ്പ്

വെള്ളം -നാല് കപ്പ്

പുളി

Preparation

ആദ്യം കുക്കറിലേക്ക് പരിപ്പ് വെള്ളം മഞ്ഞൾപൊടി കുറച്ചു വെളിച്ചെണ്ണ പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ച് രണ്ട് വിസിൽ അടിക്കുന്നതുവരെ വേവിക്കണം

ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക ശേഷം കായം ചേർത്ത് വറുത്തെടുക്കാം കായം മാറ്റിയതിനുശേഷം മല്ലി ഉലുവ കുരുമുളക് ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കാം ശേഷം തേങ്ങ ചേർക്കാം ഉണ്ടാകുമ്പോൾ ചെറിയുള്ളി കറിവേപ്പില ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക അറിയതിനുശേഷം നന്നായി അരച്ചെടുക്കണം

വെന്ത പരിപ്പിലേക്ക് പച്ചക്കറികൾ ചേർക്കാം, കലക്കി യോജിപ്പിച്ച ശേഷം കുക്കർ അടച്ച് മീഡിയം ഫ്ലെയിമിൽ ഒരു വിസിൽ വേവിക്കുക, വെണ്ടയ്ക്കയും മുരിങ്ങക്കോലും വേറെ വഴറ്റിയതിനുശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ അരച്ചുവച്ച് തേങ്ങയും ചേർക്കണം പുളി വെള്ളവും ഉപ്പും ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കാം അവസാനമായി മല്ലിയില ചേർക്കണം, കടുക് ഉലുവ കറിവേപ്പില ചെറിയുള്ളി ഉണക്കമുളക് എന്നിവ അവസാനം തളിച്ച് ചേർക്കണം

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World