തേങ്ങ ചോറ്,എത്ര കഴിച്ചാലും മതിവരാത്ത നാടൻ രുചിയുള്ള ചോറ്, കറി പോലും വേണ്ട കഴിക്കാൻ…
Ingredients
അരി -അഞ്ച് കപ്പ്
തേങ്ങ -ഒന്ന്
ചെറിയുള്ളി -20
ഉലുവ- ഒരു ടേബിൾ സ്പൂൺ
വെള്ളം -ഏഴര കപ്പ്
ഉപ്പ്
Preparation
അരിയും ഉലുവയും ഒരു പാത്രത്തിൽ എടുത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ആദ്യം കഴുകുക ശേഷം പച്ച വെള്ളത്തിൽ രണ്ടുമൂന്നു തവണ കഴുകുക ഇനി വെള്ളത്തിൽ നിന്നും മാറ്റി ഒരു പാത്രത്തിൽ എടുക്കുക, ഇതിലേക്ക് ചിരവിയ തേങ ചെറിയുള്ളി ഉപ്പ് ഇവ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുമ്മി യോജിപ്പിക്കണം മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കാം, നന്നായി തിളയ്ക്കുമ്പോൾ ഈ പാത്രത്തിലെ അരി അതിലേക്ക് ചേർത്തു കൊടുക്കാം ഇനി പാത്രം മൂടിവച്ച് നന്നായി വേവിച്ചെടുക്കുക, രുചികരമായ തേങ്ങാ ചോറ് തയ്യാർ, ഇത് ചിക്കൻ കറി ബീഫ് കറി ഇവയോടൊപ്പം കഴിക്കാനും കറിയൊന്നും ഇല്ലാതെ കഴിക്കാനും രുചികരമാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruchi veedu_Sketch media