നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ബ്രേക്ഫാസ്റ്റ് വിഭവമാണ് പുട്ട്, സാധാരണയായി അരിപ്പൊടി കൊണ്ടാണ് പുട്ട് ഉണ്ടാക്കുന്നത് എങ്കിലും, ആരോഗ്യപരമായ ഗുണങ്ങൾ പരിഗണിച്ച് ഗോതമ്പ് പുട്ട് റാഗി പുട്ട്, ചോള പുട്ട് തുടങ്ങിയ പലവിധം പുട്ടുപൊടികൾ മാർക്കറ്റിൽ ലഭ്യമാണ്, ഇതിൽ തന്നെ ഗോതമ്പ് പുട്ടാണ് സാധാരണയായി നമ്മൾ ഉണ്ടാക്കാറ്, പക്ഷേ ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ കട്ടയായി പോകുന്നതും കുറച്ചു സമയം ഇരിക്കുമ്പോഴേക്കും ഡ്രൈ ആകുന്നതും കാണാറുണ്ട്, ഈ വീഡിയോ കണ്ടു നോക്കൂ ഗോതമ്പ് പുട്ട് ഡ്രൈ ആകാതെ ഇരിക്കാനുള്ള സൂത്രങ്ങൾ പറയുന്നുണ്ട്
ആദ്യം ഗോതമ്പ് പൊടി നന്നായി വറുത്തെടുക്കാം, ചെറുതായി കളർ മാറുന്നതുവരെ വറുക്കണം, ശേഷം ഈ പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക, പുട്ടുപൊടിയെ മിക്സിയുടെ ചെറിയ ജാറിൽ എടുത്ത്, പൾസ് ചെയ്ത് എടുക്കുക, ബാച്ച് ആയി വേണം ഇങ്ങനെ അടിച്ചെടുക്കാൻ, ഓരോ ബാച്ച് അടിക്കുമ്പോഴും പശുവിൻ നെയ്യ് ഓരോ ടീസ്പൂൺ വീതം ചേർത്തു കൊടുക്കുക, ഇങ്ങനെ പൾസ് ചെയ്തെടുത്ത പൊടി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കുക, തേങ്ങ ചേർക്കാൻ മറക്കരുത്
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World