കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ കാണുന്ന ഒരു സ്പെഷ്യൽ ടേസ്റ്റി വിഭവമാണ് ഗ്രീൻപീസ് മുട്ട മസാല, കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന രുചിയാണ് ഇതിന് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം
INGREDIENTS
വെളിച്ചെണ്ണ
സവാള -ഒന്ന്
പച്ചമുളക് -രണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ഗ്രീൻപീസ് വേവിച്ചത്
മുട്ട രണ്ട്
ഉപ്പ്
തക്കാളി -അര
PREPARATION
ആദ്യം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റാം. അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം പച്ചമണം മാറുന്നതുവരെ വഴറ്റിയതിനുശേഷം ഗ്രീൻപീസ് ചേർക്കാം, നന്നായി യോജിപ്പിച്ചതിനുശേഷം മുട്ട പൊട്ടിച്ച് ചേർക്കാം ഇതിലേക്ക് ഉപ്പും കുറച്ചു കുരുമുളകു പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, കറിവേപ്പില കൂടി ചേർക്കണം മുട്ട നന്നായി വെന്ത് ഗ്രീൻപീസ് നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക izzas art & tricks