റവ , മുട്ട പലഹാരം

Advertisement

നാലുമണി ചായയ്ക്ക് പലഹാരം ഉണ്ടാക്കാനായി ഇനി വെറും 5 മിനിറ്റ് മതി, വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വെച്ച് ഈസിയായി തയ്യാറാക്കാം..

INGREDIENTS

മുട്ട -രണ്ട്

പഞ്ചസാര -കാൽകപ്പ്

ഏലക്ക പൊടി -അര ടീസ്പൂൺ

റവ -ഒരു കപ്പ്

PREPARATION

ഒരു ബൗളിലേക്ക് മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, പഞ്ചസാര അലിയുമ്പോൾ ഏലക്കായ പൊടി ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി റവ ചേർത്ത് നല്ല കട്ടിയാകുന്നതുവരെ മിക്സ് ചെയ്യുക, കൈകൊണ്ടു കോരി എടുക്കാവുന്ന അത്രയും കട്ടിയാവണം, ഇനി ഒരു പാനിൽ എണ്ണ ചൂടാവാനായി വയ്ക്കാം, മാവിൽ നിന്നും കൈകൊണ്ട് കുറച്ചു കുറച്ചായി എടുത്ത് ഇതിൽ ചേർക്കാം, നന്നായി ഫ്രൈ ആയി പൊങ്ങി വരുമ്പോൾ എടുത്തുമാറ്റാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

10 മിനിറ്റിൽ പലഹാരം |എത്ര കഴിച്ചാലും മതിയാവില്ല | Instant Rava /Suji Snacks | Thariyappam | Snacks

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FOOD FIESTA F2